പിസി ജോര്‍ജിനെ കൈവിട്ട് ബിജെപി; ഷോണിനെ പാലായില്‍ സ്ഥാനാര്‍ഥിയാക്കില്ല - തന്ത്രം മാറ്റി എന്‍ഡിഎ
പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എൻഡിഎയിലെത്തിയ പിസി ജോർജിന് വലിയ തിരിച്ചടിയാണിത്.
ഉപതിരഞ്ഞെടുപ്പു നടക്കുന്ന ആറു മണ്ഡലങ്ങളില്‍ അരൂര്‍ ഒഴികെ എല്ലായിടത്തും ബിജെപി മല്‍സരിക്കാന്‍ തീരുമാനം. അരൂര്‍ സീറ്റില്‍ ബിഡിജെഎസ് മല്‍സരിക്കും. പാല, എറണാകുളം സീറ്റുകളില്‍ ജനപക്ഷം, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ആവശ്യമുന്നയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ തന്നെ മല്‍സരിച്ചുകൊള്ളാം എന്ന നിലപാടിലാണു ബിജെപി. എന്‍ഡിഎ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ചു ധാരണയായത്.
പാലായിൽ ഷോൺ ജോർജിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള പിസി ജോർജിന്റെ നീക്കം ഇതോടെ പാളി. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എൻഡിഎയിലെത്തിയ പിസി ജോർജിന് വലിയ തിരിച്ചടിയാണിത്.
ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഘടകകക്ഷികളിലെ ഓരോ അംഗങ്ങള്‍ വീതം ഉള്‍പ്പെട്ട പ്രത്യേക സമിതിക്കു രൂപം നല്‍കും. 25നകം ജില്ലാകമ്മിറ്റികള്‍ ചേര്‍ന്നു തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്കു കടക്കും. ഓഗസ്റ്റ് ഒന്നിനു 3 മണിക്കു എന്‍ഡിഎയുടെ യുവജനസമ്മേളനം കോട്ടയത്തു ചേരും. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു ലക്ഷ്യംവച്ചു പഞ്ചായത്ത്–ബൂത്തുതല കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.