Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെനിസ് ഫേഷ്യൽ; സൗന്ദര്യ രഹസ്യം തുറന്നുപറഞ്ഞ് സാന്ദ്രാ ബുള്ളോക്

സൗന്ദര്യ രഹസ്യം തുറന്നുപറഞ്ഞ് സാന്ദ്രാ ബുള്ളോക്

പെനിസ് ഫേഷ്യൽ; സൗന്ദര്യ രഹസ്യം തുറന്നുപറഞ്ഞ് സാന്ദ്രാ ബുള്ളോക്
, ശനി, 19 മെയ് 2018 (15:57 IST)
തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് അഭിനേത്രിയും ഓസ്‌കാർ ജേതാവുമായ സാന്ദ്രാ ബുള്ളോക്. ഒരു ടെലിവിഷൻ ഷോയ്‌ക്കിടയിലാണ് സൗന്ദര്യ രഹസ്യം സാന്ദ്ര പങ്കുവെച്ചത്. പെനിസ് ഫേഷ്യലാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് താരം വെളിപ്പെടുത്തി.
 
ജനിച്ചു വീണ കൊറിയൻ കുഞ്ഞുങ്ങളുടെ ചേലാകർമ്മം ചെയ്‌തൊഴിവാക്കിയ ചർമ്മത്തിൽ നിന്നുള്ള കോശങ്ങൾ ക്ലോൺ ചെയ്‌തെടുത്തതുകൊണ്ടാണ് ഇതിന് പെനിസ് ഫേഷ്യൽ എന്ന് പേരുവന്നത്. തന്റെ സൗന്ദര്യം നിലനിർത്തുന്നത് ഈ ചികിത്സയാണ്, ഒരിക്കൽ ഇതിന്റെ ഗുണം മനസ്സിലാക്കിയാൽ പിന്നെ അതുതന്നെ ഉപയോഗിക്കുമെന്നും താരം പറയുന്നു.
 
webdunia
ഹോളിവുഡിലെ നടിമാരിൽ കൂടുതൽ പേരും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി ഈ ചികിത്സ ചെയ്യുന്നവരാണ്. കൊറിയയിൽ ജനിച്ചയുടൻ കുഞ്ഞുങ്ങളെ ചേലാകർമ്മത്തിന് വിധേയമാക്കാറുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ലിംഗാഗ്രചർമം കൊറിയ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാറുണ്ട്. 53-കാരിയായ സാന്ദ്രയെ പീപ്പിൾ മാഗസീൽ 2015-ൽ ഏറ്റവും സുന്ദരിയായ സ്‌ത്രീയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത്രണ്ടുകാരിയെയും സഹോദരനെയും കത്തി കാണിച്ച് പീഡിപ്പിച്ചു; വിദ്യാര്‍ത്ഥി അറസ്റ്റില്‍