ഇറാന്റെ മിസൈലുകൾ യുക്രെയ്ൻ യാത്രാ വിമാനത്തിൽ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ ഇറാൻ റെസല്യൂഷണറി ഗാർഡ് അറസ്റ്റ് ചെയ്തു. ഇറാനിലെ അർധ ഐദ്യോഗിക മാധ്യമമായ ഫാർസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാന അപകടത്തെ കുറിച്ചുള്ള അന്വേഷണങ്ങളിലെ കണ്ടെത്തലുകൾ പൊതുജനങ്ങളെ അറിയിക്കുമെന്നും ഫാർസ് ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽനിന്നുമുള്ള മിസൈലുകൾ പതിച്ചാണ് 176 യാത്രക്കാരുമായി പറന്ന യുക്രെയ്‌ൻ വിമാനം തകർന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പുറത്തുവന്നിരുന്നു. വിമാനത്തിലേക്ക് മിസൈൽ പതിക്കുന്നതിന്റെയും നിലംപതിക്കും മുൻപ് വിമാനം ടെഹ്റാൻ വിമനത്താവളത്തിലേക്ക് തിരികെ പറക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.
ആദ്യം നിഷേധിച്ചു എങ്കിലും ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് അമേരിക്കക്ക് മറുപടി നൽകുന്നതിനിടയിൽ അബദ്ധത്തിലാണ് യാത്രാ വിമാനത്തിൽ മിസൈലുകൾ പതിച്ചത് എന്ന് ഇറാൻ സമ്മതിച്ചിരുന്നു, സംഭവത്തിൽ ഇറാനിൽ പ്രതിഷേധം ശക്തമായതോടെ ഉത്തരവാദികളായ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.