വിക്രം മുതൽ ശരത്കുമാർ വരെ, ഐശ്വര്യ റായ് മുതൽ അമല പോൾ വരെ; മണിരത്നത്തിന്റെ ‘ട്വിന്റി-20’ ലെവൽ പടം !

ഗംഭീര കാസ്റ്റിംഗുമായി മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽ‌വൻ‘ !

വെള്ളി, 2 ഓഗസ്റ്റ് 2019 (17:02 IST)
മണി രത്നത്തിന്റെ സ്വപ്ന ചിത്രമായ ‘പൊന്നിയിൻ സെൽ‌വൻ‘ അടുത്ത വർഷം ആരംഭിക്കും. ബാഹുബലിയെ കടത്തിവെട്ടുന്ന ഗംഭീര കാസ്റ്റിംഗാണ് ചിത്രത്തിനായി മണിരത്നം നടത്തിയിരിക്കുന്നത്. 2012 മുതല്‍ ജോലികള്‍ തുടങ്ങിയ ചിത്രം സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നീണ്ടു പോവുകയായിരുന്നു.
 
വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ എന്നിവരെയാണ് സ്വപ്‌ന ചിത്രത്തിലേക്ക് മണി രത്‌നം കാസ്റ്റ് ചെയ്തിരിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. ഛായാഗ്രഹണം രവി വര്‍മന്‍.
 
ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണി രത്‌നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സാംസങ് ഗ്യാലക്സി ഫോൾഡ് ആധികം വൈകതെ വിപണിയിൽ എത്തിയേക്കും