Webdunia - Bharat's app for daily news and videos

Install App

പ്രഭാസ് 1 കോടി, രാം ചരണും വിജ‌യും 5 ലക്ഷം- കേരളത്തിനായ് കൈകോർത്ത് തെലുങ്ക് യുവനടന്മാർ

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (12:50 IST)
പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്യഭാഷാ നടന്മാരും തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്യുന്നുണ്ട്. തെലുങ്കിലെ യുവനടൻ പ്രഭാസ് ഒരു കോടി രൂപയാണ് നൽകിയത്. തെലുങ്കിലെ തന്നെ യുവനടന്മാരായ വിജയ് ദേവരകൊണ്ട 5 ലക്ഷവും രാം ചരൺ തേജയും ഭാര്യയും 5 ലക്ഷം സംഭാവന ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്.   
 
നടൻ മോഹൻലാൽ 25 ലക്ഷം രൂപ നല്‍കും. താരസംഘടനയായ അമ്മ ആദ്യഘട്ട സംഭാവനയായി പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തെന്നിന്ത്യന്‍ നടികര്‍സംഘം ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു. 
 
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം, താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു. 
 
പിണറായി വിജയൻ 1 ലക്ഷവും രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി പി കെ ശൈലജയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കുമ്മനം രാജശേഖരൻ ഒരു ലക്ഷം, ഗവർണർ പി സദാശിവം ഒരു ലക്ഷം, കർണ്ണാടക സർക്കാർ 10 കോടി, തമിഴ്‌നാട് സർക്കാർ 5 കോടി നൽകി.  
 
അതോടൊപ്പം, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 5 ലക്ഷം, എൻ സ് ആശുപത്രി 5 ലക്ഷം, യുവനടി അനുപമ പരമേശ്വരൻ 1 ലക്ഷം നൽകും. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ എത്തി അരി വിതരണം നടത്തി. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments