Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉടുമ്പിനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പാമ്പിന്റെ വായിൽനിന്നും ജീവനോടെ രക്ഷപ്പെട്ട് ഉടുമ്പ്, വീഡിയോ !

ഉടുമ്പിനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പാമ്പിന്റെ വായിൽനിന്നും ജീവനോടെ രക്ഷപ്പെട്ട് ഉടുമ്പ്, വീഡിയോ !
, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (15:27 IST)
പെരുമ്പാമ്പ് പൂർണമായും വിഴുങ്ങിയ ഉടുമ്പ് ജീവനോടെ പുറത്തുവരുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ബാങ്കോക്കിലെ ഒരു വീട്ടിലാണ് സംഭവം ഉണ്ടായത്. ഇരയുമായി മുറിക്കുള്ളിലെത്തിയ ഭീമൻ പെരുമ്പാമ്പ് ആസ്വദിച്ച് ഉടുമ്പിനെ അകത്താക്കുകയായിരുന്നു. വിട്ടിലെ പ്രായമായ സ്ത്രീ ഇതുകണ്ട് ഭയന്ന് രക്ഷാ പ്രവർത്തകരെ വിളിച്ചുവരുത്തി.
 
രക്ഷാ പ്രവർത്തകർ എത്തിയപ്പോഴേക്കും പെരുമ്പാമ്പ് ഉടുമ്പിനെ പൂർണമായും വിഴുങ്ങിയിരുന്നു. ആളുകൾ കൂടിയതോടെ രക്ഷപ്പെടണം എന്നായി പെരുമ്പാമ്പിന്. എന്നാൽ ഇര വിഴുങ്ങി കിടന്നിരുന്നതിനാൽ അധികം അനങ്ങാൻ പെരുമ്പാമ്പിന് ആകുമായിരുന്നില്ല. ഇതോടെ അകത്താക്കിയ ഉടുമ്പിനെ പെരുമ്പാമ്പ് പുറത്തേക്ക് ചർദ്ദിക്കാൻ തുടങ്ങി.
 
പുറത്തെത്തിയ ഉടുമ്പ് ആദ്യം അബോധാവസ്ഥയിലായിരുന്നു എങ്കിലും പിന്നീട് ചലിക്കാൻ തുടങ്ങി. പെരുമ്പാമ്പ് വിഴുങ്ങിയ ഇര ജീവനോടെ പുറത്തെത്തുന്നത് കാണുന്നത് ഇതാദ്യമാണെന്ന് രക്ഷാ പ്രവർത്തകനായ സോമ്ജെഡ് കസുലോങ് പറഞ്ഞു. ഇദ്ദേഹം പകർത്തിയ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് മാസമായി ഭക്ഷണം നൽകുന്നില്ല, വീട്ടിൽ നിന്ന് പുറത്താക്കി, ഭർതൃസഹോദരി വിവാഹബന്ധം തകർത്തു; ഗുരുതര ആരോപണവുമായി ഐ‌ശ്വര്യ റായി