Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് മാസമായി ഭക്ഷണം നൽകുന്നില്ല, വീട്ടിൽ നിന്ന് പുറത്താക്കി, ഭർതൃസഹോദരി വിവാഹബന്ധം തകർത്തു; ഗുരുതര ആരോപണവുമായി ഐ‌ശ്വര്യ റായി

ഇരുവരുടെയും വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഐശ്വര്യ രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് മാസമായി ഭക്ഷണം നൽകുന്നില്ല, വീട്ടിൽ നിന്ന് പുറത്താക്കി, ഭർതൃസഹോദരി വിവാഹബന്ധം തകർത്തു; ഗുരുതര ആരോപണവുമായി ഐ‌ശ്വര്യ റായി

തുമ്പി എബ്രഹാം

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (15:25 IST)
ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ ഐശ്വര്യ റായി. ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ബിഹാർ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഐശ്വര്യ രംഗത്തെത്തിയിരിക്കുന്നത്.
 
ഭർതൃ ഗൃഹത്തിൽ നിന്ന് തനിക്ക് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നെന്നും കഴിഞ്ഞ രാത്രി കനത്ത മഴയത്ത് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നുമാണ് ഐശ്വര്യയുടെ ആരോപണം. മൂന്ന് നേരം ആഹാരം തരാൻ പോലും അവർ വിസമ്മതിച്ചിരുന്നതായി ഐശ്വര്യ ആരോപിച്ചു. തന്റെ മാതാപിതാക്കൾ അയച്ചു തന്നിരുന്ന ഭക്ഷണം കഴിച്ചാണ് ഭർതൃവീട്ടിൽ കഴിഞ്ഞിരുന്നതെന്നും ഐശ്വര്യ പറയുന്നു. ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കയറാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെ സഹായിയുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ഞായറാഴ്ച രാത്രി വീടിന് പുറത്താക്കി വാതിലടച്ചുവെന്നാണ് ആരോപണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗട്ടറില്‍ വീണ ബൈക്ക് യാത്രികന്‍റെ ദേഹത്തൂടെ ബസ് കയറിയിറങ്ങി; ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ