മോദിയ്ക്ക് പിന്നാലെ സ്റ്റൈൽമന്നൻ രജനീകാന്ത് 'മാൻ വെഴ്സസ് വൈൽഡി'ൽ ബെയർ ഗ്രിൽസിനൊപ്പം

Webdunia
ചൊവ്വ, 28 ജനുവരി 2020 (17:00 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തും ഡിസ്കവറി ചാനലിലെ മാൻ വെഴ്സസ് വൈൽഡിൽ അവതാരകൻ ബെയർ ഗ്രിൽസിനൊപ്പം അതിഥിയായി എത്തുന്നു. കർണാടകത്തിലെ ബന്ദിപ്പൂർ കടുവാ സങ്കേതിത്തിലാണ് രജനീകാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്. 
 
ബന്ധിപ്പൂർ കടുവാ സങ്കേതത്തിലെ സുൽത്താൻ ബത്തേരി ഹൈവേയിലെ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് പരിപാടി ചിത്രീകരിയ്ക്കുക. മൂന്ന് ദിവസത്തെ ചിത്രീകരണമാണ് ഉള്ളത്. ചിത്രീകരണത്തിനുള്ള അനുമതി മുംബൈയിലെ സെവന്റോറസ് എന്റർടെയിൻമെന്റ്സിന് കർണാടക വനം വകുപ്പ് നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് പരിപാടി ചിത്രീകരിയ്ക്കുന്നതിനുള്ള അനുമതി നൽകിയിരിയ്ക്കുന്നത്. 
 
രജനീകാന്ത് കുടുംബ സമേധമാണ് ബന്ദിപ്പൂരിലെത്തിയത്. പരിപാടിയ്കായി രജനികാന്ത് ബന്ദിപ്പൂരിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാൻ വെഴ്സസ് വൈൽഡ് എപ്പിസോഡ് ചിത്രീകരിച്ചത്. മോദി അതിഥിയായി എത്തിയ എപ്പിസോഡ് അന്താരാഷ്ട്ര തലത്തിൽ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments