'ഞങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു, ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് അവരുടെ രീതി': രമ്യാ നമ്പീശൻ

'ഞങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു, ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് അവരുടെ രീതി': രമ്യാ നമ്പീശൻ

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (09:55 IST)
'അമ്മ'യിൽ നിന്ന് രാജിവെച്ച് പുറത്തുപോയ നടിമാർക്ക് തിരികെ സംഘടനയുടെ ഭാഗമാകണമെങ്കിൽ മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ സിദ്ദിഖും കെ പി എ സി ലളിതയും വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് മറുപടിയുമായി ഡബ്ല്യൂസിസി അംഗം രമ്യാ നമ്പീശൻ രംഗത്തെത്തിയിരിക്കുകയാണ്.
 
ആരോടും മാപ്പ് പറയാനും സംഘടനയിലേക്ക് തിരികെ പോകാനും ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു രമ്യാ നമ്പീശൻ നൽകിയ മറുപടി. സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസ്വസ്ഥതയാണെന്നും എല്ലാം സഹിച്ചാല്‍ മാത്രമേ അമ്മയില്‍ തുടരാന്‍ സാധിക്കുവെന്നാണ് അവരുടെ നിലപാടെന്നും ഇതിന് പറയാൻ തനിക്ക് മറുപടിയില്ലെന്നും രമ്യ പറയുന്നു.
 
'ഞങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. എല്ലാം സഹിച്ച്‌ സംഘടനയില്‍ തുടരുന്നവരുടെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് അവരുടെ രീതി. സിനിമാ മേഖലയ്ക്ക് മുഴുവന്‍ എതിരാണ് ഡബ്ല്യൂസിസി എന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. എല്ലാവരും ഒരുമിച്ച്‌ മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം, പക്ഷെ പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്തല്ലേ പറ്റൂ.
 
വളരെ മോശമായ അധിക്ഷേപമാണ് ഡബ്ല്യുസിസിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കുന്നവര്‍ക്ക് അതിന് പിന്നില്‍ ആരാണെന്ന് മനസിലാക്കാൻ കഴിയും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ പെയിഡാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകു'മെന്നും രമ്യ പറയുന്നു.‌
 
'അമ്മ' ആരുടെകൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെയൊരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് രമ്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അടുത്ത ലേഖനം
Show comments