'ഞങ്ങളുടെ രാജി കൈപ്പറ്റാന്‍ രണ്ടാമത് ഒരു ചിന്തയും വേണ്ടിവന്നില്ല, ദിലീപിന്റെ രാജിയെക്കുറിച്ച് 'അമ്മ ചിന്തിക്കുന്നു'
'ഞങ്ങളുടെ രാജി കൈപ്പറ്റാന്‍ രണ്ടാമത് ഒരു ചിന്തയും വേണ്ടിവന്നില്ല, ദിലീപിന്റെ രാജിയെക്കുറിച്ച് 'അമ്മ ചിന്തിക്കുന്നു'
'അമ്മ'യ്‌ക്കെതിരെ വീണ്ടും റിമ കല്ലിങ്കൽ. ഞങ്ങൾ രാജിക്കത്ത് നൽകിയപ്പോൾ അത് കൈപ്പറ്റാൻ 'അമ്മ'യ്‌ക്ക് രണ്ടാമത് ഒരു ചിന്തയും ആവശ്യമായി വന്നില്ല, എന്നാൽ ദിലീപിന്റെ രാജിയെക്കുറിച്ച് 'അമ്മ' ചിന്തിക്കുകയാണ്'- റിമ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, .ഡബ്ല്യൂസിസിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ 'അമ്മ'യുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതിരുന്നത് എന്ത് കൊണ്ടെന്നുന്നും റിമ ചോദിച്ചു. 'അമ്മ' പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അവര്‍ ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നും ചോദിച്ചില്ല.
'സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളെ എന്തുകൊണ്ട് പുറത്താക്കിയില്ല എന്നും ചോദിച്ചില്ല. ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു'- റിമ വ്യക്തമാക്കി.