Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞങ്ങൾ ദമ്പതികളെപ്പോലെയാണ് കഴിഞ്ഞിരുന്നത്, അതിനാൽ എനിക്കുവേണ്ടി പണം ചിലവാക്കിയിട്ടുണ്ട്'

'ഞങ്ങൾ ദമ്പതികളെപ്പോലെയാണ് കഴിഞ്ഞിരുന്നത്, അതിനാൽ എനിക്കുവേണ്ടി പണം ചിലവാക്കിയിട്ടുണ്ട്'
, വെള്ളി, 28 ഓഗസ്റ്റ് 2020 (10:55 IST)
താനും സുശാന്തും ദമ്പതികളെപ്പോലെയാണ് കഴിഞ്ഞിരുന്നത് എന്നും അതിനാൽ തനിയ്ക്ക് വേണ്ടി സുശാന്ത് പണം ചിലവാക്കിയിരുന്നതിൽ അസ്വാഭാവികതയൊന്നും തോന്നിയിട്ടില്ല എന്നും റിയ ചക്രബർത്തി. സുശാന്ത് രാജകീയമായാണ് ജീവിച്ചിരുന്നത് എന്നും പണം അത്തരത്തിൽ ചിലവാക്കുന്നതിൽ തനിയ്ക്ക് ആശങ്കയുണ്ടായിരുന്നു എന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിയ ചക്രബർത്തി വെളിപെടുത്തി. 
 
ആഡംബര ജീവിതമായിരുന്നു സുശാന്തിന്റേത്. പണം അത്തരത്തിൽ ചിലവഴിയ്ക്കുന്നതിൽ എനിയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഞങ്ങൾ ദമ്പതികളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. അതിനാൽ എനിയ്ക്കുവേണ്ടി പണം ചിലവാക്കുന്നതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല. പക്ഷേ സുശാന്തിനെ സാമ്പത്തികമായി ഞാൻ മുതലെടുക്കുകയായിരുന്നു എന്ന ആരോപണം അംഗീകരിയ്ക്കാൻ കഴിയില്ല. സുശാന്തിന്റെ പേരിൽ ആഡംബര ബംഗ്ലാവ് വാങ്ങി എന്നത് കള്ളമാണ്. ഞാനും സഹോദരനും പങ്കാളികളായ കമ്പനികളിലേയ്ക്ക് പണം വരികയോ പോവുകയോ ചെയ്തിട്ടില്ല. 
 
12 കോടി സുശാന്തിന്റെപക്കൽനിന്നും ഞാൻ വാങ്ങി എന്നാണ് സുശാന്തിന്റെ പിതാവ് പട്ന പൊലീസിൽ പരാതി നൽകിയിരിയ്ക്കുന്നത്. ഞാൻ എടുത്തിട്ടുണ്ടെങ്കിൽ ആ 12 കോടി എവിടെ ? എന്റെയോ കുടുംബത്തിന്റെയോ അക്കൗണ്ടുകളിലേയ്ക്ക് ഒരു രൂപ പോലും സുശാന്തിന്റെ അക്കൗണ്ടിൽനിന്നും വന്നിട്ടില്ല. ഞാൻ ഒരുതവണ 35,000 രൂപ സുശാന്തിന്റെ  അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. എന്റെ മെയ്ക്കപ്പിനും ഹെയർ സ്റ്റൈലിസ്റ്റിനും നൽകിയ പണമാണ് തിരികെ നൽകിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോർച്ചറിയിൽവച്ച് സുശാന്തിന്റെ കാലിൽതൊട്ട് മാപ്പ് പറഞ്ഞു: സമ്മതിച്ച് റിയ