കോൺഗ്രഅസ് ഉൾപ്പടെയുള്ള പ്രതിപക്ഷം പ്രതീഷേധങ്ങൾ ശക്തമാക്കുമ്പോഴും നീറ്റ് ജെഇഇ പരീക്ഷകൾക്കായുള്ള കേന്ദ്രങ്ങൾ പൂർണ സജ്ജമാക്കി കേന്ദ്ര സർക്കാർ. സെപ്തംബർ ഒന്നുമുതൽ ആറുവരെയാണ് നീറ്റ് ജെഇഇ പരീക്ഷകൾ നടക്കുക ഇരു പരീക്ഷകൾക്കുമായി 660 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിയ്ക്കുന്നത്.
10 ലക്ഷത്തോളം മാസ്കുകളും, 20 ലക്ഷത്തോളം ഗ്ലൗസുകളും, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസറും. 1,300ലധികം തെർമൽ സ്കാനറുകളും പരീക്ഷാ കേന്ദ്രങ്ങളിൽ സജ്ജമാക്കും. 3,300 ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകളുടെ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകയിരുത്തിയിരിയ്ക്കുന്നത്.