Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മുംബൈ പൊലീസിന് നല്ല റിവ്യു എഴുതാൻ നൽകിയത് 25000 രൂപ; പെയ്ഡ് റിവ്യു നൽകരുതെന്ന് റോഷൻ ആൻഡ്രൂസ്

മുംബൈ പൊലീസ്

ഗോൾഡ ഡിസൂസ

, ശനി, 28 ഡിസം‌ബര്‍ 2019 (11:34 IST)
മലയാള സിനിമയിൽ പെയ്ഡ് റിവ്യു ഉണ്ടെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. തന്റെ തന്നെ സിനിമയായ മുംബൈ പൊലീസ് റിലീസ് ആയ സമയത്ത് ഒരു മാധ്യമത്തിൽ നിന്നും തന്നെ വിളിച്ച് ആവശ്യപ്പെട്ടത് 25000 രൂപയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ റോഷൻ വ്യക്തമാക്കുന്നു. 
 
‘മുംബൈ പൊലീസ് ഇറങ്ങിയ സമയത്ത് നിർമാതാവിനെ കൊണ്ട് പണം കൊടുത്താണ് റിവ്യു എഴുതിച്ചത്. അന്ന് അവർ വാങ്ങിച്ചത് 25000 രൂപയായിരുന്നു. നല്ല റിവ്യു എഴുതാൻ അത്രയും തുക വാങ്ങിച്ച ആളുണ്ട്. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. അതേ ആൾ പിന്നീട് ഹൌ ഓൾഡ് ആർ യൂ എന്ന ചിത്രം റിലീസ് ആയപ്പോൾ ആവശ്യപ്പെട്ടത് 50000 രൂപയാണ്.‘
 
‘മലയാള സിനിമയിൽ പെയ്ഡ് റിവ്യു നന്നായിട്ട് ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇപ്പോൾ പാക്കേജ് ആയിട്ടാണ്. ഞങ്ങൾക്ക് ഇത്ര പരസ്യം നൽകാൻ നിങ്ങൾ തയ്യാറായാൽ നിങ്ങളുടെ പടത്തിന് ഇത്ര സ്റ്റാർ നൽകും. വിലപേശലാണ് കലാകാരന്റെ അടുത്ത്. ആ പരിപാടി നിർത്തണം. ആ പരുപാടി നിർത്താൻ സമയമായി. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് അവരോടൊക്കെ പുച്ഛമാണ് തോന്നുന്നത്.’
 
‘ഞങ്ങൾ ഇനിയും സിനിമകൾ ചെയ്യും. നല്ല സിനിമ ചെയ്യും. എനിക്ക് നിങ്ങളുടെ മാർക്ക് വേണ്ട. ഞങ്ങളുടെ സിനിമ കാണാൻ നല്ല മനുഷ്യർ പുറത്തുണ്ട്. കുറേക്കാലമായിട്ട് ആ ഒരു പരുപാടിക്ക് പോയിട്ടില്ല. പെയ്ഡ് റിവ്യുന് കുറെയായിട്ട് നിന്നിട്ടില്ല. അങ്ങനെ ചെയ്യുമ്പോൾ മനസ് തളരും. പെയ്ഡ് റിവ്യു ചെയ്ത് കഴിഞ്ഞാണ് എനിക്ക് മനസിലായത് അങ്ങനെ ചെയ്യരുതെന്ന്.‘ - റോഷൻ ആൻഡ്രൂസ് പറയുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വലിയ ചുണ്ടുകൾ എന്റെ ഭംഗി കൂട്ടുന്നു‘ - വലിയ ചുണ്ടിനായി 17 ശസ്ത്രക്രിയ നടത്തിയ ആൻഡ്രിയ പറയുന്നു