ബിജെപിയെ അടുപ്പിക്കില്ല; മോഹന്‍‌ലാലിനെ മത്സരിപ്പിക്കാന്‍ പുതിയ നീക്കവുമായി ആര്‍എസ്എസ്

ഞായര്‍, 3 ഫെബ്രുവരി 2019 (14:26 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യപ്പെടാത്ത നടൻ മോഹന്‍ലാലിനെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാന്‍ ആര്‍എസ്എസിന്റെ പുതിയ നീക്കം.

ബിജെപിയെ ഒഴിവാക്കി തിരുവനന്തപുരം ലോക്‍സഭ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി രൂപികരിച്ച് മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമം.

പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ നന്ദകുമാര്‍ അടക്കമുള്ളവരാണ് ഈ നീക്കത്തിന് പിന്നില്‍. സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന മോഹന്‍‌ലാലിന്റെ നിലപാട് മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ കൊണ്ട് ചര്‍ച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്.

ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് മോഹന്‍‌ലാലിന് മടിയെന്നും ജനകീയ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാന്‍ അദ്ദേഹം മനസ് കാണിക്കുമെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നത്.

ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം നഗരത്തിലെ പല പ്രമുഖരെയും ആര്‍എസ്എസ് സമീപിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖരെ ഒപ്പം നിര്‍ത്താനാണ് ശ്രമം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുന്‍ നിലപാടുകളില്‍ നിന്നും സിപിഎം പിന്മാറുന്നു; ചൈത്രയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സൂചന