Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവിനെ വിട്ട് ദുൽഖറിനെ പ്രണയിക്കാൻ കല്യാണി പ്രിയദർശൻ!

പ്രണവിനെ വിട്ട് ദുൽഖറിനെ പ്രണയിക്കാൻ കല്യാണി പ്രിയദർശൻ!
, വെള്ളി, 1 ഫെബ്രുവരി 2019 (11:59 IST)
മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രങ്ങൾ ചെയ്യുന്ന തിരക്കിലാണ് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക. ദുൽഖറിന്റെ 'ഒരു യമണ്ടൻ പ്രേമകഥ'യാണ് മലയാളത്തിൽ നിന്ന് റിലീസിനൊരുങ്ങുന്നത്. തമിഴിൽ ഇനി താരം ചെയ്യാൻ പോകുന്ന ചിത്രമാണ് വാൻ. ദുല്‍ഖറിന്റെ നാലാമത് തമിഴ് ചിത്രം വാനിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിലൊരു നായിക കല്യാണി പ്രിയദര്‍ശനാണ്. കൃതി സനോനും നിവേദ പേതുരാജുമാണ് മറ്റ് നടിമാർ എന്നും വാർത്തകളുണ്ട്. തെലുങ്ക് ചിത്രം ഹലോ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് കല്യാണി ദുല്‍ഖറിനൊപ്പം എത്തുന്നത്.
 
ദുൽഖറിന്റെ കൂടെ കല്യാണി എത്തുന്നത് മലയാളികൾക്ക് ആവേശം തന്നെയാണ്. മരക്കാറിലൂടെ പ്രണവ് മോഹൻലാലിന്റെ കൂടെ അഭിനയിച്ച ശേഷമാണ് ദുൽഖറിന്റെ കൂടെ ബോക്‌സോഫീസിൽ മിന്നിത്തിളങ്ങാൻ താരം എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു മനുഷ്യനാണ് മമ്മൂക്ക നിങ്ങൾ? ആവേശത്തേരിലായി പ്രേക്ഷകർ !