Publish Date: Fri, 19 Oct 2018 (09:34 IST)
Updated Date: Fri, 19 Oct 2018 (09:35 IST)
രണ്ട് യുവതികൾ വൻ പൊലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് യാത്ര തിരിച്ചത് മുതൽ സംസ്ഥാനം കാത്തിരിക്കുകയായിരുന്നു. ആ ചരിത്ര നിമിഷത്തിനായി. എന്നാൽ, വൻ സുരക്ഷയിൽ മല ചവിട്ടിയ യുവതികൾക്ക് നടപ്പന്തൽ വരെ എത്താനേ കഴിഞ്ഞുള്ളു.
ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവർത്തക കവിത റിപ്പോർട്ടിങ്ങിനായാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അതേസമയം, രണ്ടാമത്തെ യുവതി ആരെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരുമുടിക്കെട്ടുമായി എറണാകുളം സ്വദേശിനി രഹ്ന ഫാത്തിമയാണ് മല ചവിട്ടാനൊരുങ്ങുന്നതെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരണം ശക്തമായി കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ല.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇരു യുവതികളും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ശബരിമലയിൽ നിന്നും മടങ്ങാമെന്ന നിർദേശം ഐജി യുവതികളെ അറിയിക്കും. വിശ്വാസികൾ അല്ലാതെ ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിലേക്ക് പ്രവേശനം ഇല്ലെന്നും അതിനായി സംരക്ഷണം നൽകാൻ സർക്കാരിന് കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി അറിയിച്ചു.