Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഥ മോഷ്ടിച്ചെന്ന് സംവിധായകന്‍, മോഹന്‍ലാല്‍ ആരുടെയും സ്വകാര്യ സ്വത്തല്ലല്ലോ?

മോഹന്‍ലാല്‍ സ്വകാര്യ സ്വത്തോ?

കഥ മോഷ്ടിച്ചെന്ന് സംവിധായകന്‍, മോഹന്‍ലാല്‍ ആരുടെയും സ്വകാര്യ സ്വത്തല്ലല്ലോ?
, വ്യാഴം, 29 മാര്‍ച്ച് 2018 (10:01 IST)
സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍‘ എന്ന സിനിമയെ ചൊല്ലി വിവാദം. തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ രംഗത്ത്. 
 
തന്റെ തന്നെ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന് സംവിധായകന്‍ ആരോപിക്കുന്നു. ഫെഫ്കയില്‍ ഞാന്‍ പരാതിനല്‍കിയിരുന്നു കഥ എന്റതായതിനാല്‍ എനിക്ക് ക്രെഡിറ്റും പ്രതിഫലവും തരണമെന്ന് ഫെഫ്ക നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ അവര്‍ പറയുന്നത് ‘നന്ദി രേഖപ്പെടുത്താം’ എന്നാണെന്ന് കലവൂര്‍ പറയുന്നു.
 
എന്നാല്‍, കലവൂരിന്റെ ആരോപണങ്ങളെല്ലാം കാറ്റില്‍പ്പറത്തുകയാണ് സംവിധായകന്‍ സാജിദ് യഹിയ. കലവൂര്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമയുടെ അവകാശവാദവും പറഞ്ഞ് കേസ് കൊടുക്കുന്നത്. മുന്‍പ് രക്ഷാധികാരി ബൈജുവിനെതിരെയും ദിലീപേട്ടൻ ചിത്രമായ ജോർജേട്ടൻസ് പൂരത്തിനെതിരെയും കേസ് കൊടുത്തു. ഇപ്പോൾ ഞങ്ങൾക്കെതിരായും. ഇത് വളരെ മോശമാണ്.
 
‘ഫെഫ്കയിൽ നിന്ന് വിളിച്ചപ്പോൾ എന്നോട് പറഞ്ഞത്, കഥ മോഷ്ടിച്ചെന്നല്ല മോഹൻലാൽ എന്ന വാക്ക് ചെറുകഥയിൽ ഉളളതുകാരണം അത് സിനിമയാക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത് എന്നായിരുന്നു. മോഹൻലാൽ ആരുടെയും സ്വകാര്യസ്വത്തല്ലല്ലോ, പിന്നെ എന്ത് അർത്ഥത്തിലാണ് പകർപ്പവകാശലംഘനം വരുന്നത്.  - സാജിദ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍; കനത്ത സുരക്ഷാവലയമൊരുക്കി സര്‍ക്കാര്‍