Select Your Language

Notifications

webdunia
webdunia
webdunia
webdunia

മയക്കുമരുന്ന് കേസ്: ചോദ്യം ചെയ്യലിന് ഹാജരാവാൻ നടി രാഗിണി ദ്വിവേദിയ്ക്ക് നോട്ടീസ്

മയക്കുമരുന്ന് കേസ്: ചോദ്യം ചെയ്യലിന് ഹാജരാവാൻ നടി രാഗിണി ദ്വിവേദിയ്ക്ക് നോട്ടീസ്
, വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (11:18 IST)
ബംഗളൂരു: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി മാറിയ മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് കന്നഡ സിനിമ ലോകത്തേയ്ക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. ചോദ്യ ചെയ്യലിന് ഹാജരാകാൻ കന്നഡ നടി രാഗിണി ദ്വിവേദിയ്ക്കും സുഹൃത്തിനും എൻസിബി നോട്ടീസ് നൽകി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യും. 
 
കന്നഡ സിനിമാ താരങ്ങളും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങൾ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് ഉൾപ്പടെയുള്ള സംവിധയകർ സ്വമേധയാ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ അറിയിച്ചിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രമുഖരിലേയ്ക്ക് അന്വേഷണം നിണ്ടേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ പുറത്താക്കാൻ പ്രവര്‍ത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയ ആണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയടക്കം ആരോപണം ഉന്നയിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലേയ്ക്ക് വരാൻ രജിസ്ട്രേഷൻ തുടരും, പാസ് ഒഴിവാക്കി, 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം