'കൊല്ലാം പക്ഷേ കണ്ടത്തിൽ ഓടി തോൽപ്പിക്കാനാകില്ല'; സംഘികളെ തേച്ചൊട്ടിച്ച് പി കെ ഷിബു
'കൊല്ലാം പക്ഷേ കണ്ടത്തിൽ ഓടി തോൽപ്പിക്കാനാകില്ല'; സംഘികളെ തേച്ചൊട്ടിച്ച് പി കെ ഷിബു
ശബരിമല സ്‌ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനും, പല ചാനൽ ചർച്ചകൾക്കിടയിലും സംഘപരിവാറുകാരെ തേച്ചൊട്ടിച്ച വ്യക്തിയുമാണ് സ്വാമി സന്ദീപാനന്ദ. ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപാനന്ദ ഗിരി സംസാരിക്കുമ്പോള്‍ അദ്ദേഹം ആധികാരിക ഗ്രന്ഥങ്ങളിലെ കാര്യങ്ങളും മറ്റും ഉപയോഗിച്ചാണ് കാര്യങ്ങൾ വിശദീകരിക്കുക. പക്ഷേ, അതിനെ ബഹളം വച്ച് തടസ്സപ്പെടുത്താനാണ് പലരും ശ്രമിക്കാറുള്ളത്. അതും നടക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന് 'പികെ ഷിബു' എന്നൊരു പേരും കൊടുത്തു. ഇപ്പോൾ സ്വന്തം ഫേസ്‌ബുക്ക് പേജിൽ ട്രോളിക്കൊണ്ടാണ് ശ്വാമി എത്തിയിരിക്കുന്നത്. പോസ്‌റ്റിന് അടപടലം കമന്റുകളും വന്നിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
പ്രിയ സംഘമിത്രങ്ങളേ...
പി.കെ ഷിബു “നിങ്ങളുടെ സങ്കല്പത്തിലെ”നൈഷ്ഠിക ബ്രഹ്മചാരിയല്ല.
P.kഷിബുവിന്റെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് പ്രവേശനമുണ്ട്.
പി.കെ ഷിബുവിനെ ചിലപ്പോൾ നിങ്ങൾ പൂർണ്ണയോടും പുഷ്കലയോടും സത്യകനോടുംകൂടി കണ്ടേക്കാം.
പി.കെ ഷിബു സന്ദീപാനന്ദഗിരിയിൽ വിലയം പ്രാപിച്ചെങ്കിലും സംഘികൾ നോക്കുമ്പോൾ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണം.
എന്നാൽ മനുഷ്യർ നോക്കുമ്പോൾ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമത്തിൽ കാണാം.
ധ്വജ പ്രണാമം.