മോദിയുടെ അക്കൌണ്ട് ശശി തരൂർ ഹാക്ക് ചെയ്യുന്നത് എന്തിന്? - തരൂർ വ്യക്തമാക്കുന്നു

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (08:20 IST)
കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഏറ്റവും പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഭിമുഖത്തില്‍ സരസമായ അദ്ദേഹത്തിന്റെ ശൈലിയാണ് ശ്രദ്ധിക്കപ്പെട്ടത്. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം നിമിഷനേരങ്ങൾക്കുള്ളിലാണ് മറുപടി. 
 
നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചെല്ലാം ശശി തരൂർ വ്യക്തമായ മറുപടി നൽകുന്നുണ്ട്. ഫസ്റ്റ്‌പോസ്റ്റിന് അനുവദിച്ച ശശി തരൂരിന്റെ അഭിമുഖമാണ് ഇന്റര്‍നെറ്റ് ലോകത്ത് തരംഗമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവസരം കിട്ടിയാല്‍ ഒന്നു കൊടുക്കണമെന്ന് അദ്ദേഹത്തിന് രഹസ്യമായ ആഗ്രഹവുമുണ്ട്.
 
അവസരം ലഭിച്ചാല്‍ ആരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യാനാണ് ശ്രമിക്കുക എന്നായിരുന്നു ചോദ്യം. മറ്റാരുടേതുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെയാകുമെന്ന് ശശി തരൂർ വ്യക്തമാക്കി. 
 
മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യണമെന്ന് ആഗ്രഹിക്കാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ കാരണം പറയുന്നുണ്ട്. പ്രസംഗത്തില്‍ മാത്രം കസറുന്ന പ്രധാനമന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലെ സത്യം തുറന്നുപറയാനുള്ള അവസരമാകും അത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന കാര്യങ്ങള്‍ മിക്കതും നടക്കുന്നില്ലെന്നും തരൂര്‍ പരിഹസിക്കുന്നു. വീണ്ടും ഒട്ടേറെ ചോദ്യങ്ങള്‍ തരൂരിനോട് ചോദിക്കപ്പെട്ടു. എല്ലാത്തിനും യുക്തവും ശക്തവുമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments