Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യലഹരിയിൽ വാഹനമോടിച്ച് ഫൂട്‌പാത്തിലേക്ക് കയറ്റി രണ്ട് പേർ മരിച്ചു; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

മദ്യലഹരിയിൽ വാഹനമോടിച്ച് ഫൂട്‌പാത്തിലേക്ക് കയറ്റി രണ്ട് പേർ മരിച്ചു; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

മദ്യലഹരിയിൽ വാഹനമോടിച്ച് ഫൂട്‌പാത്തിലേക്ക് കയറ്റി രണ്ട് പേർ മരിച്ചു; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍
ജയ്‌പൂർ , ശനി, 1 സെപ്‌റ്റംബര്‍ 2018 (15:29 IST)
മദ്യലഹരിയില്‍ കാറോടിച്ച് ഫൂട്‌പാത്തിലേക്ക് ഇടിച്ചുകയറ്റി രണ്ട് പേർ മരിച്ച സംഭവത്തിൽ ബിജെപിയുടെ പ്രാദേശിക നേതാവിന്റെ മകന്‍ അറസ്റ്റിൽ‍. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം നടന്നത്. ബിജെപിയുടെ കിസാന്‍ മോര്‍ച്ച നേതാവായ ഭദ്രി നാരായണ്‍ മീണയുടെ മകന്‍ ഭരത് ഭൂഷണിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.
 
ഇതിനു പുറമെ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഭരത് ഭൂഷണ്‍ മീന ഓടിച്ച വാഹനം രാത്രി ഫൂട്പാത്തില്‍ ഉറങ്ങുന്നവരുടെ ദേഹത്താണ് ഇടിച്ചുകയറിയത്. ഭരതും വാഹനത്തിലുണ്ടായിരുന്ന നാലു സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു. ഇയാള്‍ അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
 
ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേർ പുലർച്ചയോടെ മരിക്കുകയായിരുന്നു. ഇയാള്‍ക്കതിരെ കൊലപാതക ശ്രമത്തിനും മദ്യപിച്ചുള്ള അശ്രദ്ധമായ ഡ്രൈവിങ്ങിനും കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു