Select Your Language

Notifications

webdunia
webdunia
webdunia
Sunday, 2 March 2025
webdunia

സിഎഎ പ്രക്ഷോഭം: വേറിട്ടൊരു സേവ് ദ ഡേറ്റ്; പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും

സേവ് ദ ഡേറ്റ് വഴി രാഷ്ട്രീയവും സംസാരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അരുൺ ഗോപിയും ആശ ശേഖറും.

സിഎഎ പ്രക്ഷോഭം: വേറിട്ടൊരു സേവ് ദ ഡേറ്റ്; പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും

റെയ്‌നാ തോമസ്

, ശനി, 21 ഡിസം‌ബര്‍ 2019 (11:38 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലയടിക്കുകയാണ്. ഇതിനിടയിൽ വേറിട്ടൊരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള പ്രതിശ്രുത വരനും വധുവും
 
സേവ് ദ ഡേറ്റ് വഴി രാഷ്ട്രീയവും സംസാരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അരുൺ ഗോപിയും ആശ ശേഖറും. തങ്ങളുടെ വിവാഹ തീയതി ഇവർ അറിയിക്കുന്നത് എൻആർസിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ്
 
2020 ജനുവരി 31നാണ് ഇവരുടെ വിവാഹം. ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രാഫിയാണ് ഇവരുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇവരുടെ ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ പ്രതിഷേധം: ഉത്തര്‍പ്രദേശില്‍ മരണം 10, ഇന്റര്‍നെറ്റ് റദ്ദാക്കിയത് 21 ജില്ലകളില്‍