വാട്ട്സ് ആപ്പിന് പകരമായി ജിംസ് ആപ്പ് ഒരുക്കിയതിന് സമാനമായി ട്വിറ്ററിനും സ്വദേശിയായ പാകരക്കാരനെ ഒരുക്കാൻ നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് ആപ്പ് ഒരുക്കാൻ കേന്ദ്ര സാർക്കാർ നാഷ്ണൽ ഇൻഫോമാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ട്വിറ്ററിലെ എല്ലാ ഫീച്ചറുകളും പകരക്കാരനായ സ്വദേശി ആപ്പിലും ലഭ്യമാക്കും. ഇതുക്കൂടാതെ പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തും. എങ്കിൽ മാത്രമേ പൊതുജനങ്ങൾ ആപ്പ് ഉപയോഗിക്കാൻ തയ്യാറാവു എന്ന നിരീക്ഷണത്തെ തുടർന്നാണ് ഇത്. പുതിയ അപ്പിന് ഇതേവരെ പേര് നിശ്ചയിച്ചിട്ടില്ല. സർക്കാർ ഇ മെയിൽ ഐഡി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരാവും ആദ്യഘട്ടത്തിൽ ആപ്പിൽ എത്തുക.
ക്രമേണ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന നിലയിലേക്ക് സേവനം വിപുലപ്പെടുത്തും. പുതിയ ആപ്പ് നിലവിൽ വന്നാലും ട്വിറ്ററിന് വിലക്കേർപ്പെടുത്തില്ല എന്നാണ് റിപ്പോർട്ടുകൾ. വാട്ട്സ് ആപ്പിന് പകരരം സർക്കാർ ഉദ്യോഗസ്ഥർക്കായി കൊണ്ടുവന്ന ജിംസ് ആപ്പ് ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. എൽഐസി ജീവനക്കാർ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.