കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു; ആദ്യഘട്ട അന്വേഷണം 18ന് പൂർത്തിയാകും
കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു; ആദ്യഘട്ട അന്വേഷണം 18ന് പൂർത്തിയാകും
ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു. പാലാ ബിഷപ്പിന്റെ മൊഴിയും ഉടൻ ശേഖരിക്കും.
പാലാ ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും പീഡനവിവരം അറിയിച്ചിരുന്നുവെന്നു കന്യാസ്ത്രീ അന്വേഷണസംഘത്തിനു മൊഴി നല്‍കിയതിനെത്തുടർന്നാണ് ഇരുവരുടേയും മൊഴി ശേഖരിക്കുന്നത്.
ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ കർദിനാളിനും പരാതി നൽകിയിട്ടുണ്ടായിരുന്നു എന്ന് പൊലീസിനു മൊഴി നൽകിയിരുന്നു. അതിനാൽ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാനും അന്വേഷണസംഘം സമയം തേടിയിട്ടുണ്ട്.
ആദ്യഘട്ട അന്വേഷണം 18നു പൂർത്തിയാകും. പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ജലന്തറിൽ ചെന്നു ബിഷപ്പിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.