ഷോക്കിംഗ് ! പ്രണവ് കടലിനടിയിലേക്ക് താഴ്ന്നു പോയി, എല്ലാവരും ഞെട്ടിപ്പോയി: അരുൺ ഗോപി

പ്രണവിനെ തള്ളി മറിക്ക്വോ? ഇതൊക്കെ ഉള്ളതാണോഡേയ്?

ബുധന്‍, 23 ജനുവരി 2019 (15:37 IST)
ആദിക്ക് ശേഷം പ്രണവ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനു വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് സൂചന. ഇതേക്കുറിച്ച് അരുൺ ഗോപി അടുത്തിടെ പറഞ്ഞതെന്താണെന്ന് നോക്കാം. 
 
കടലിൽ ഷൂട്ടിംഗ് നടക്കുന്ന സമയം. ജെറ്റ് സ്കീ വേഗത്തിൽ ഓടിച്ച് വന്ന് അതിൽ നിന്നും കടലിലേക്ക് എടുത്തു ചാടുന്ന സീൻ ചിത്രീകരിക്കുകയാണ്. ഇക്കാര്യങ്ങളൊക്കെ പ്രണവിനു ഇഷ്ടമാണ്. റിസ്ക് ആകരുതെന്ന് കരുതി പതുക്കെ വെള്ളത്തിലേക്ക് ചാടിയാൽ മതിയെന്ന് അരുൺ പ്രണവിനോട് പറഞ്ഞു. 
 
എന്നാൽ, എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് പ്രണവ് സമ്മർ സാൾട്ട് അടിച്ച് വേഗത്തിൽ കടലിലേക്ക് ചാടി. ജെറ്റ് സ്കി കൈയ്യിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ കേബിൾ ഉൾപ്പെടെയാണ് പ്രണവ് ചാടിയത്. ആ കേബിൾ പൊട്ടിപ്പോയി. പ്രണവ് കടലിനടിയിലേക്ക് താഴ്ന്നു പോയി. പക്ഷേ പുള്ളി സിമ്പിൾ ആയി കയറി വന്നുവെന്ന് സംവിധായകൻ പറയുന്നു.  
 
ലൊക്കേഷനില്‍ ആരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പ്രണവിന്റേതെന്ന് നേരത്തേ ചിത്രത്തിലെ നടി സായ പറഞ്ഞിരുന്നു. താരജാഡകള്‍ ഒട്ടുമില്ലാത്ത ആളാണ് പ്രണവ്. ലൊക്കേഷനില്‍ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങള്‍ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പ്രണവിനെ മാതൃകയാക്കണമെന്നും സായ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ട്രെയിനിന്റെ വിള്ളലിലൂടെ ഫോൺ നഷ്ടമായി, വിദ്യാർത്ഥിക് റെയിൽ‌വേ നഷ്ടപരിഹാരം നൽകണമെന്ന് കോടതി