ഒരു തവണയെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, അവളുടെ വെന്തുരുകിയ ശരീരം പരിശോധിക്കേണ്ട ചുമതല എനിക്കായിരുന്നു: സൌമ്യയുടെ സഹപ്രവർത്തകന്റെ കുറിപ്പ്

Webdunia
വെള്ളി, 21 ജൂണ്‍ 2019 (12:07 IST)
വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സൗമ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കുടുംബവും സഹപ്രവർത്തകരും മോചിതരായിട്ടില്ല. വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് അജാസ് സൌമ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. 
 
പൊള്ളിയടര്‍ന്ന സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടി വന്ന വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്‌ഐ ഷൈജു ഇബ്രാഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.
 
പ്രിയ സഹപ്രവർത്തകക്ക് ആദരാഞ്ജലി എന്നാണ് സ്‌ഐ ഷൈജു ഇബ്രാഹിമിന്റെ കുറിപ്പ് തുടങ്ങുന്നത്. പൂർണരൂപം വായിക്കാം: '' ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതല കൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ.
 
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്.. " അതെ ഞാൻ പോലീസാണ്.. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ ".ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു... ''അതെ ഞാൻ പോലീസാണ് ". ശരിക്കും എന്നെ യൂണിഫോം താങ്ങി നിർത്തുകയായിരുന്നു... വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്.
 
കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം.. അതേ പോലീസിന്റെ ഭാഗമായ ഒരുവൻ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു... വാർത്താ ചാനലുകളിൽ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ..
 
ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, തീർച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു... ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു... മൂന്ന് കുരുന്നുകൾക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ , കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, 14 ദിവസം റിമാൻഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവ്

രാഹുൽ ഹാബിച്ചൽ ഒഫൻഡർ, പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി, അറസ്റ്റ് റിപ്പോർട്ടിലുള്ളത് ഗുരുതര പരാമർശങ്ങൾ

Iran Protests: ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു, സഹായിക്കാൻ യുഎസ് തയ്യാറെന്ന് ട്രംപ്

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments