Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്ന് രാഹുൽ ഗാന്ധി കരുതുന്നു: പി സി ജോർജ്

ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്നും ജോർജ് ആരോപിച്ചു.

pc george
, വെള്ളി, 19 ഏപ്രില്‍ 2019 (10:39 IST)
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാൽ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്ന് കോൺഗ്രസ് അധ്യക്ഷനും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി കരുതുന്നതായി കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല, ജീവിതമാണ് പ്രധാനം. തൊടുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.
 
കന്യകാ മാതാവിന്റെ പ്രതിമ ഇരിക്കുന്നത് താമരയിലാണ്. കന്യകാമാതാവിനെ സരക്ഷിക്കുന്നതു താമരയായ നിലയ്ക്ക് ക്രിസ്ത്യാനികൾ ബിജെപിക്ക് ഒപ്പം നിൽക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ എൻഡിഎ നാലു സീറ്റെങ്കിലും പിടിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
 
ഉത്തരേന്ത്യയിൽ രാഹുൽ ഗാന്ധിയെ കേൾക്കാൻ ആളില്ല. സുരക്ഷിതമായ സീറ്റായതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്നും ജോർജ് ആരോപിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലുവയിൽ ക്രൂരമർദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു