Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പാമ്പിനെയും വിടില്ല, എല്ലാത്തിനെയും ജീവനോടെ തിന്നും; ഈ അണ്ണാനെ പേടിക്കണമെന്ന് ട്രോളര്‍മാര്‍

റോക്ക് സ്ക്വിറലാണ് കഥയിലെ നായകൻ.

ഒരു പാമ്പിനെയും വിടില്ല, എല്ലാത്തിനെയും ജീവനോടെ തിന്നും; ഈ അണ്ണാനെ പേടിക്കണമെന്ന് ട്രോളര്‍മാര്‍
, ശനി, 25 മെയ് 2019 (12:12 IST)
ഒരു അനക്കം കേട്ടാൽ പോലും ഓടി അടുത്തുള്ള മരത്തിന്റെ മുകളിൽ കയറുന്ന അണ്ണാനെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ എല്ലാ അണ്ണാന്മാരും അത്ര സാധുക്കളല്ല. അവസരം കിട്ടിയാൽ പാമ്പിനെപ്പോലും പിടിച്ച് തിന്നാൻ ധൈര്യമുള്ള കേമന്മാർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന ഇങ്ങനെയൊരു ചിത്രമാണ്. 
 
രണ്ട് കൈകൊണ്ട് പാമ്പിന്റെ കഴുത്തിന് പിടിച്ച് കടിക്കാൻ ഒരുങ്ങുന്ന അണ്ണാനെയാണ് ചിത്രത്തിൽ കാണുന്നത്. ഇതുകണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. യുഎസ്എയിലെ നാഷണൽ പാർക്ക് സർവീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചത്. ഗ്വാഡലൂപ് മൗണ്ടെയ്ൻസ് നാഷണൽ പാർക്കിൽ വച്ചാണ് ഈ അപൂർവ്വ ചിത്രം പകർത്തിയത്. 
 
റോക്ക് സ്ക്വിറലാണ് കഥയിലെ നായകൻ. സാധാരണയായി ചെടികളും പഴങ്ങളും ധാന്യങ്ങളുമൊക്കയാണ് ഇവ കഴിക്കുന്നത്. എന്നാൽ ഇവയുടെ സൗമ്യ ഭാവം കണ്ട് തെറ്റിദ്ധരിക്കരുത്. ഇവ കിളികളുടെ മുട്ടയും പല്ലിയേയും പാമ്പിനെയുമെല്ലാം വയറ്റിലാക്കുമെന്നാണ് നാഷണൽ പാർക് സർവീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. പാമ്പിന്റെ എല്ലുവരെ അണ്ണാൻ അകത്താക്കും. സോഷ്യൽ മീഡിയായിൽ ഈ ചിത്രം വൻ ചർച്ചയ്ക്കു വഴിതെളിച്ചിരിക്കുകയാണ്. ഇനി മുതൽ അണ്ണാനെയും പേടിക്കണമെന്നാണ് ചിലരുടെ കമന്റ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടെണ്ണല്‍ ദിവസം വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായി; നേരിട്ടത് ക്രൂരമായ പീഡനം