'ഒടിയൻ' മോശം സിനിമയാണെന്ന് മോഹൻലാൽ പറഞ്ഞാൽ സംവിധാനം നിർത്താം: ശ്രീകുമാർ മേനോൻ
'ഒടിയൻ' മോശം സിനിമയാണെന്ന് മോഹൻലാൽ പറഞ്ഞാൽ സംവിധാനം നിർത്താം: ശ്രീകുമാർ മേനോൻ
ഒടിയൻ ചിത്രത്തിന് നേരെയുള്ള സൈബർ ആക്രമത്തിന് ഇതുവരെയായി അറുതിയായില്ല. ഇതിനെതിരെയെല്ലാം ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. തന്റെ നേരെയുള്ള അക്രമണങ്ങളെ പറ്റി ഇപ്പോൾ വെളിപ്പെടുത്തുകയാണ് ശ്രീകുമാർ മേനോൻ.
എനിക്കെതിരെ വ്യക്തിപരമായ അജണ്ടയാണ് ചിലര്‍ക്കുള്ളത്. ആക്രമിക്കുന്നത് ഫാന്‍സുകാരല്ല, കൂലിയെഴുത്തുകാരാണ്. ഒടിയന്‍ ചിത്രം മോശമെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ പണി നിര്‍ത്തുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
'ഈ സോഷ്യല്‍മീഡിയ ആക്രമണം ഭയനാകവും നിരാശാജനകവുമാണ്. കാരണം രണ്ടുവര്‍ഷത്തെ കഷ്ടപ്പാടിനു ശേഷം റിലീസ് ചെയ്ത സിനിമ. ഈ സിനിമയുടെ ആദ്യ ഷോ തീരുന്നതിനു മുമ്പേ മോശം അഭിപ്രായങ്ങൾ.
നാലരമണിക്ക് ഷോ തുടങ്ങിയപ്പോള്‍ നാല് നാല്‍പത്തിയഞ്ചിന് ക്ലൈമാക്‌സിനെ പറ്റിയുള്ള കമന്റുകൾ. മറ്റുള്ളവരുടെ സ്വപ്നങ്ങളും അധ്വാനവും മാത്രമല്ല മലയാള ഇന്‍ഡസ്ട്രിയെ തന്നെ തകര്‍ക്കുകയാണ് ഇക്കൂട്ടര്‍'- ശ്രീകുമാർ മേനോൻ പറയുന്നു.