മമ്മൂട്ടി വീണ്ടും സഖാവാകുന്നു! പികെയ്ക്ക് വഴികാട്ടി ആകുന്നത് ശ്രീനിവാസൻ?

സഖാവ് പികെയെ എല്ലാവർക്കും ബഹുമാനമാണ്...

Webdunia
ബുധന്‍, 2 മെയ് 2018 (09:24 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന സിനിമ സഖാവ് പികെയില്‍ മുഖ്യകഥാപാത്രമാകുന്ന ശ്രീനിവാസൻ എന്ന് റിപ്പോർട്ടുകൾ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. സന്ദേശം ഉൾപ്പെടെ മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം ഒരുക്കിയ ശ്രീനിവാസൻ തന്നെ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ.
 
ചിത്രത്തില്‍ രാഷ്ട്രീയ വിദ്യാഭ്യാസം അധികമൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ശ്രീനിവാസന്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായിരിക്കും ശ്രീനിവാസന്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയായി എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ എല്ലാവർക്കും വളരെ ബഹുമാനമാണ്. 
 
വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഈ സിനിമയിലും എത്തുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനവും മറ്റ് വിവരങ്ങളും വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.  സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments