Webdunia - Bharat's app for daily news and videos

Install App

വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽ ഒളിച്ചുകടക്കാൻ ശ്രമിച്ചയാൾ മരിച്ചുവീണത് വീട്ടുമുറ്റത്തേക്ക്

Webdunia
ചൊവ്വ, 2 ജൂലൈ 2019 (18:41 IST)
ബ്രിട്ടണിലേക്കുള്ള കെനിയൻ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപർട്ട്‌മെന്റിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച യാത്രക്കാരൻ ലാൻഡിംഗിനിടെ ലണ്ടനിലെ ഒരു വീട്ടുമുറ്റത്ത് മരിച്ചുവീണു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിന് സമീപത്ത് കാപ്പമിലുള്ള ഒരു വീടിന്റെ മുറ്റത്തേക്കാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം പതിച്ചത്. ലാൻഡിംഗിനായി വീൽ പുറത്തേക്കെടുത്തപ്പോൾ ലാൻഡിംഗ് ഗിയർ കംപർട്ട്‌മെന്റിനുള്ളിൽ മരവിച്ചു മരിച്ചയാളുടെ മൃതദേഹം താഴേക്ക് പതിക്കുകയായിരുന്നു.
 
വീട്ടുടമസ്ഥന്റെ മുന്നിലേക്കാണ് മൃതദേഹം പതിച്ചത് ഇതോടെ ഇയാൾ ഭയന്ന് ഓടി. പിന്നീട് അയൽക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. യു കെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യ‌ത്തോടെയാകാം ഇയാൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽ കയറികൂടിയത് എന്നാണ് നിഗമനം. മൃതദേഹം കെനിയൻ വിമാന്ത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽനിന്നുമാണ് പതിച്ചത് എന്ന് കെനിയൻ എയ‌ർലൈൻസും സ്ഥിരീകരിച്ചിട്ടുണ്ട്. 
 
കെനിയൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽനിന്നും ബാഗും വെള്ളക്കുപ്പിയും ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസും എയർപോർട്ട് അധികൃതരും  അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ് മരിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments