അമേരിക്കയില്‍ കൊടിവച്ച് പറക്കുന്നു മധുരരാജ, മമ്മൂട്ടിച്ചിത്രം വേള്‍ഡ്‌വൈഡ് ബ്ലോക്ബസ്റ്റര്‍ !

വെള്ളി, 19 ഏപ്രില്‍ 2019 (14:20 IST)
ലോകം കീഴടക്കുകയാണ് മധുരരാജ. മമ്മൂട്ടിയുടെ ഒരു സിനിമയ്ക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്ത സ്വീകരണം ലോകത്തിന്‍റെ എല്ലാ കോണില്‍ നിന്നും ഉണ്ടാകുന്നു. അമേരിക്കയില്‍ പടം തകര്‍പ്പന്‍ ഹിറ്റായി മാറിയിരിക്കുന്നു.
 
യു എസ് എയില്‍ പ്രതീക്ഷയ്ക്കും അപ്പുറത്താണ് മധുരരാജയുടെ പ്രകടനം. കാനഡയിലും നോര്‍ത്ത് അമേരിക്കയിലും എല്ലാ ഷോയും ഹൌസ്ഫുള്ളായി തുടരുന്നു. ഉത്സവാഘോഷത്തിന്‍റെ ആവേശമാണ് ഈ വൈശാഖ് ചിത്രം അമേരിക്കയില്‍ സൃഷ്ടിക്കുന്നത്. അമേരിക്കയിലെ 51 സെന്‍ററുകളില്‍ നിന്ന് കോടികള്‍ വാരുകയാണ് ഈ മാസ് എന്‍റര്‍ടെയ്‌നര്‍.
 
യുഎഇ - ജിസിസി ടെറിട്ടറിയില്‍ ഭൂമികുലുക്കുന്ന വിജയമാണ് മധുരരാജ നേടുന്നത്. അവിടെ കുട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ സിനിമ. മമ്മൂട്ടിയുടെ രാജ ഡാന്‍സ് ചെയ്യുമ്പോള്‍ കുട്ടികളും ഒപ്പം ആടിപ്പാടുന്ന കാഴ്ചയാണ് കാണാനാകുന്നത്. യു എ ഇയില്‍ 103 സെന്‍ററുകളിലാണ് മധുരരാജ തകര്‍ത്തോടുന്നത്.
 
ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ മധുരരാജയിലെ ഓരോ സംഭാഷണങ്ങളും തിയേറ്ററുകളില്‍ ചിരിയുടെ പൂരമാണ് സൃഷ്ടിക്കുന്നത്. മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങളും സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'അനുമതിയില്ലാതെ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഇറക്കാന്‍ ശ്രമിച്ചു'; സംവിധായകൻ ഭദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തു