Webdunia - Bharat's app for daily news and videos

Install App

ലഘുലേഖകള്‍ എവിടെ, എടുത്തില്ലെന്ന് നേതാക്കള്‍‍; ബിജെപി പ്രവര്‍ത്തകരോട് ഇടഞ്ഞ് സുരേഷ് ഗോപി - കാറില്‍ കയറിയ എംപിയെ ശാന്തമാക്കിയത് ജില്ലാ നേതൃത്വം

ലഘുലേഖകള്‍ എവിടെ, എടുത്തില്ലെന്ന് നേതാക്കള്‍‍; ബിജെപി പ്രവര്‍ത്തകരോട് ഇടഞ്ഞ് സുരേഷ് ഗോപി - കാറില്‍ കയറിയ എംപിയെ ശാന്തമാക്കിയത് ജില്ലാ നേതൃത്വം

Webdunia
ഞായര്‍, 8 ജൂലൈ 2018 (13:23 IST)
ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തരോട് ക്ഷോഭിച്ച് സുരേഷ്‌ ഗോപി എംപി. ശനിയാഴ്‌ച  മാവേലിക്കര കോളാറ്റ്‌ കോളനിയില്‍ വെച്ചാണ് സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഇടഞ്ഞത്.

ഗൃഹസമ്പര്‍ക്കത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി ലഘുലേഖകള്‍ ആവശ്യപ്പെട്ടത്. വിതരണം ചെയ്യാനുള്ള ലഘുലേഖകള്‍ എടുത്തില്ല എന്ന മറുപടിയാണ് പ്രാദേശിക നേതാക്കള്‍ നല്‍കിയത്. ഇതോടെയാണ് അദ്ദേഹം പ്രവര്‍ത്തകരോട് തട്ടിക്കയറിയത്.

ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ എന്തിനാണ് ക്ഷണിച്ചതെന്നും, തന്നെ ഇവിടെ വരേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു. ഇതിനു ശേഷം കാറില്‍ കയറി മടങ്ങാന്‍ തുടങ്ങിയ അദ്ദേഹത്തെ നിയോജകമണ്ഡലം നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വിവരമറിഞ്ഞ് ജില്ലാ നേതാക്കള്‍ എത്തുകയും വിഷയം സംസാരിച്ച് പരിഹരിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ് സുരേഷ് ഗോപി പരിപാടിയില്‍ പങ്കെടുത്തത്‌. ചടങ്ങില്‍ പ്രവര്‍ത്തകരുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments