മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങളാണ് എല്ലാം. പിന്നീടുള്ള ജീവിതം അവർക്കു വേണ്ടിയാണ്. തന്റെ കുഞ്ഞുമകന്റെ നെഞ്ചിൽ ശസ്ത്രക്രിയ ചെയ്ത മുറിവിന്റെ പാടുകൾക്ക് സമാനമായി സ്വന്തം നെഞ്ചി ടാറ്റു ചെയ്തിരിക്കുകയാണ്. കിഴക്കൻ യോർക്‌ഷെയറിലെ മാർട്ടിൻ എന്ന പിതാവ്
പ്രസവം അടുത്തപ്പോഴാണ് ലിൻ വാട്ട്‌സ് മാർട്ടിൻ ദമ്പതികൾ കുഞ്ഞിന് ഹൃദ്യത്തിൽ പ്രധാന രക്തക്കുഴൽ നേർത്തുപോകുന്ന അവസ്ഥ ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഇത് തിരിച്ചറിഞ്ഞിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. ജോയി എന്ന മകൻ അവർക്കിടയിലേക്ക് എത്തി ഇപ്പോൾ ആറു വയസുള്ള ജോയിയെ കഴിഞ്ഞ മെയിൽ എട്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ശസ്ത്രിക്രിയക്ക് വിധേയനാക്കി. രക്തക്കുഴൻ ചുരുങ്ങുന്നത് ചെറുക്കുന്നതിനുള്ള ശസ്ത്രക്രിയയായിരുന്നു ഇത്.
ശ്രമകരമായിരുന്ന ശസ്ത്രക്രിയ വിജയകരമായി തന്നെ ഡോക്ടർമാർ പൂർത്തിയാക്കി. ഇത് ജോയിയുടെ കുഞ്ഞുനെഞ്ചിൽ 9 സെന്റീമീറ്റർ നീളമുള്ള മുറിവുണ്ടക്കി. ഇതിൽ മകന് സങ്കടം തോന്നാതിരിക്കാൻ വേണ്ടിയാണ് പിതാവ് മർട്ടിന് മകന്റെ മുറിവിന് സമാനമായ ചിത്രം നെഞ്ചിൽ ടാറ്റു ചെയ്തത്. മകന്റെ നെഞ്ചിടിപ്പും ഇടതുനെഞ്ചിൽ ഈ അച്ഛൻ ടാറ്റു ചെയ്തിരുന്നു. ജോയിക്ക് ഇനിയും മൂന്ന് ശസ്ത്രക്രിയകൾ ചെയ്യേണ്ടതുണ്ട്.