Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു, കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ വീണ്ടും പ്രശ്നമായി; രക്ഷാപ്രവർത്തനത്തെ കുറിച്ച് ടൊവിനോ പറയുന്നു

ആ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു, കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ വീണ്ടും പ്രശ്നമായി; രക്ഷാപ്രവർത്തനത്തെ കുറിച്ച് ടൊവിനോ പറയുന്നു
, വെള്ളി, 24 ഓഗസ്റ്റ് 2018 (10:20 IST)
കേരളത്തെ പ്രളയം മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിനായി എത്തിയത് നിരവധിയാളുകളാണ്. പൊലീസ്, ആർമി, മത്സ്യത്തൊഴിലാളികൾ, സാധാരണക്കാർ, സിനിമാ പ്രവർത്തകർ അങ്ങനെ നീളുന്നു ലിസ്റ്റ്. സിനിമാ മേഖലയിൽ നിന്നും രക്ഷാപ്രവർത്തനത്തിന് ഓടിനടന്നവരിൽ മുൻ‌നിരയിൽ ഉണ്ട് ടൊവിനോ തോമസ്. 
 
മഴ ശക്തി പ്രാപിച്ച് പ്രളയം തുടങ്ങിയ ദിവസം തന്നെ ടൊവിനോ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനുമായി മുന്നോട്ടിറങ്ങി വന്നിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നുവെന്ന് താരം തുറന്നു പറയുന്നു. 
 
ഓഗസ്റ്റ് പതിനഞ്ചിനാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞാന്‍. അന്നത്തെ മഴയിൽ എന്തോ പന്തികേട് തോന്നി. പതുക്കെ വെള്ളം കയറി തുടങ്ങി.സ്ഥിതി ഭീകരമാകുന്നുവെന്ന് തോന്നിയപ്പോള്‍ നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചു. ദുരന്തമുഖത്തേക്ക് നേരിട്ടിറങ്ങണം എന്ന യാതൊരു ചിന്തയും അപ്പോഴില്ലായിരുന്നുവെന്ന് ടൈസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ടോവീനോ പറഞ്ഞു.
 
ആശയക്കുഴപ്പത്തിനിടയില്‍ ഞങ്ങള്‍ വീടിന് വെളിയിലിറങ്ങി. പിന്നെ നടന്നതെല്ലാം സ്വാഭാവികമായിരുന്നു. ഈ കാഴ്ചകളൊന്നും വെറുതെ കണ്ട് കൊണ്ട് നമുക്ക് നിൽക്കാൻ കഴിയില്ല എന്നതാണ് സത്യം. പലപ്പോഴായി എന്നോടൊപ്പം കൂടിയ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു.   
‘ഒരു ഘട്ടത്തില്‍ എടിഎം ബൂത്തുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായി. സാധനങ്ങള്‍ വാങ്ങി ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം വേഗം തീരുകയും ചെയ്തു. ഇടുക്കിയിലെ ഒരു മജിസ്ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞു. വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വേണമെങ്കില്‍ നിയമപരമായി വഴിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു..
 
ഈ ദിവസങ്ങള്‍ക്കിടെ കേട്ട ഒരു സംഭാഷണം ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്നും ഇനിയങ്ങോട്ട് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമാണ് അതെന്നും പറയുന്നു ടൊവീനോ. ‘മോനേ, ക്ഷമിക്കണം. നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനേയെന്ന് ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു. വീടുവിട്ടിറങ്ങാന്‍ ആദ്യം പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങളോട് കയര്‍ത്ത ഒരാളായിരുന്നു അത്’.- ടൊവിനോ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന് 700 കോടി ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല: വിവാദത്തിനു പിന്നാലെ യു എ ഇ