മിന്നലേറ്റ മരം നിന്നുകത്തുന്നു, വീഡിയോ വൈറൽ !

തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (19:48 IST)
കേരളത്തിൽ ശക്തമായ ഇടിയോടെയും മിന്നലോടെയും ഉള്ള മഴ തകർത്തു പെയ്യുകയാണ്. മഴയേക്കളും കാറ്റിനെക്കാളും ആളുകൾ മിന്നലിനെയാണ് ഭയപ്പെടുന്നത്. മിന്നലിന്റെ പ്രഹര ശേഷി അത്രത്തോളം വലുതാണ് എന്നതുതന്നെ കാരണം. മിന്നൽ നേരിട്ടു ശരീരത്തിലേറ്റാൽ തൽക്ഷണം മരണം ഉറപ്പാണ്.
 
മിന്നലിന്റെ പ്രഹരം കൃത്യമായി വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മിന്നലേറ്റ മരം നിന്ന് കത്തിയമരുന്നതാണ് വീഡിയോ. ട്വിറ്ററിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മരത്തിന്റെ ഉൾവശം കത്തി പടരുന്നത് വീഡിയോയിൽ കാണാം.

A look inside a tree that has been struck by lightning. pic.twitter.com/IGcgu00fYm

— So Fain (@sofain) October 20, 2019

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തിമിംഗലങ്ങൾ വലവിരിച്ച് ഇരപിടിക്കുന്നത് കണ്ടിട്ടുണ്ടോ ? ഞെട്ടിക്കുന്ന വീഡിയോ !