Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാർദ്ദിക്കിന് കഴിവുണ്ട്, പക്ഷേ മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും എത്താനായില്ല: സ്റ്റോക്സുമായി പാണ്ഡ്യയെ താരതമ്യം ചെയ്ത് ഇർഫാൻ പഠാൻ

ഹാർദ്ദിക്കിന് കഴിവുണ്ട്, പക്ഷേ മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും എത്താനായില്ല: സ്റ്റോക്സുമായി പാണ്ഡ്യയെ താരതമ്യം ചെയ്ത് ഇർഫാൻ പഠാൻ
, ഞായര്‍, 2 ഓഗസ്റ്റ് 2020 (12:42 IST)
ഇംഗ്ലണിന്റെ സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമായി ഹാർദ്ദിക് പണ്ഡ്യയെ താരതന്യപ്പെടുത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. പാണ്ഡ്യ മികച്ച താരമാണെങ്കിലും മൂന്ന് ഫോർമാറ്റിലും ടോപ്പ് 10 ൽ പോലുമെത്താൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല എന്നാണ് ഇർഫാൻ പഠാൻ പറയുന്നത്. 
 
ഇംഗ്ലണ്ടിനെ മത്സരങ്ങളിൽ ജയിപ്പിച്ചാണ് ബെൻ സ്റ്റോക്സ് ഒന്നാം നമ്പർ ഓൾറൗണ്ടറായത്. ഇന്ത്യയ്ക്ക് അത്തരം ഒരു ഓള്‍റൗണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. യുവരാജ് സിങ് അതുപോലൊരു മികച്ച മാച്ച്‌ വിന്നറായിരുന്നു. ടീമില്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവുക എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. 
 
നിര്‍ഭാഗ്യം കൊണ്ട് ഹര്‍ദിക് പാണ്ഡ്യയ്ക്ക് മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ എത്താനായിട്ടില്ല. ഹര്‍ദിക്കിന് കഴിവുണ്ട് എന്നതിൽ ഒരു സംശയവും ഇല്ല. ഇന്ത്യക്ക് വേണ്ടി മത്സരം ജയിപ്പിക്കാന്‍ പ്രാപ്തനായ ഓള്‍റൗണ്ടറാണ് ഹര്‍ദിക്. ആ നിലയിലേയ്ക്ക് ഹാർദ്ദിക് ഉയർന്നാൽ പിന്നെ ഇന്ത്യ എത്തിപ്പിടിയ്ക്കാനാവാത്ത ഉയരങ്ങളിൽ എത്തും എന്നും ഇർഫാൻ പഠാന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരാട് കൊഹ്‌ലിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി