Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹലയുടെ മരണം: അധ്യാപകനടക്കം നാലുപേർ ഒളിവിൽ, ചികിത്സിച്ച ഡോക്ടർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

ഷഹലയുടെ മരണം: അധ്യാപകനടക്കം നാലുപേർ ഒളിവിൽ, ചികിത്സിച്ച ഡോക്ടർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
, ഞായര്‍, 24 നവം‌ബര്‍ 2019 (09:51 IST)
ക്ലാസ് മുറിയിൽ നിന്നും പാമ്പുകടിയേറ്റ് ചികിത്സ വൈകി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട അധ്യാപകനടക്കം നാലുപേർ ഒളിവിൽ. സ്കൂൾ ഹെഡ്‌മാസ്റ്റർ മോഹൻ കുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ, പെൺക്കുട്ടിയെ ചികിത്സിച്ച തലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.
 
അന്വേഷണ സംഘം ഇവരുടെ വീടുകളിൽ എത്തി എങ്കിലും സ്ഥലത്തില്ല എന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇതോടെ മൊഴിയെടുക്കാനാവാതെ പൊലീസ് മടങ്ങുകയായിരുന്നു. തിരികെ എത്തിയ ഉടൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം എന്ന് ബന്ധുക്കൾക്ക് പൊലീസ് നിർദേശം നക്കിയിട്ടുണ്ട്. ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അറസ്റ്റ് മതി എന്ന നിലപാടിലാണ് നിലവിൽ പൊലീസ്.  
 
അതേസമയം പെൺക്കുട്ടിയെ ചികിത്സിച്ച ഡോക്ടർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ജിസ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഭഷന്നോട് നിയമോപദേശം തേടി. ജാമ്യം ലഭിക്കാൻ സാധ്യതയില്ല എന്ന നിയമോപദേശമാണ് ലഭിച്ചത് എങ്കിലും നാളെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയേക്കും. മരുന്നുകളുടെ അഭാവവും ആശുപത്രിയിലെ അസൗകര്യങ്ങളും പ്രതിസന്ധി ഉണ്ടാക്കി എന്ന് കോടതിയിൽ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗവർണറുടെ നടപടി ദുരുദ്ദേശപരം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി