Publish Date: Fri, 20 Dec 2019 (17:17 IST)
Updated Date: Fri, 20 Dec 2019 (17:25 IST)
നിയന്ത്രണം വിട്ട് ഒരു കെട്ടിടവും തകർത്ത് മുന്നോട്ട് കപ്പൽ അടുക്കുകയാണ്. ജീവനിൽ കൊതുയുള്ള ആരും ഈ സമയം ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുക. എന്നാൽ പ്യൂട്ടോറിക്കയിലെ സെന്റ് മാർട്ടിൻ ദ്വീപിൽനിന്നുമുള്ള ദൃശ്യം ആരെയും ഒന്ന് അമ്പരപ്പിക്കും. 282 അടി നീളമുള്ള കൂറ്റൻ കപ്പൽ തീരത്തെ കെട്ടിടം ഇടിച്ചു തകർത്ത് മുന്നോട്ട് വന്നപ്പോഴും അതൊന്നും കൂസാതെ വൈൻ കുടിച്ചിരുന്ന യുവതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
മാർട്ടിൻ ദ്വീപിലെ സിംസൺ ബേയിലാണ് സംഭവം ഉണ്ടായത്. കപ്പൽ നിയന്ത്രണം വിട്ട് കെട്ടിടത്തോട് ചേർന്നുണ്ടായിരുന്ന ഒര്യു ഭാഗം തകർത്ത് മുന്നോട്ട് നീങ്ങി വരുന്നത് കണ്ട് കെട്ടിടത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവാർ ഭയന്നോടിയപ്പോഴും. കാഴ്ചകൾ കണ്ട് വൈൻ കുടിക്കുന്നിടത്തുനിന്നും ഒന്ന് എഴുന്നേൽക്കാൻ പോലും യുവതികൾ തയ്യാറയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. നിരവധിപേരാണ് ഈ വീഡിയോക് കാമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.