Select Your Language

Notifications

webdunia
webdunia
webdunia
webdunia

27 വർഷങ്ങൾ കോമയിൽ കിടന്ന സ്ത്രീ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച് ജീവിതത്തിലേക്ക്, കോമയിൽനിന്നും ഉണർന്നത് മകന്റെ പേരുവിളിച്ച്

27 വർഷങ്ങൾ കോമയിൽ കിടന്ന സ്ത്രീ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച് ജീവിതത്തിലേക്ക്, കോമയിൽനിന്നും ഉണർന്നത് മകന്റെ പേരുവിളിച്ച്
, ചൊവ്വ, 21 മെയ് 2019 (19:48 IST)
1991 ഉണ്ടായ ഒരു കാറപക്കടത്തെ തുടർന്നാണ് യു എ ഇ സ്വദേശിനി മുനീറ അംബുള്ള കോമയിലായത്. നാലു വയയായ മകനെ സ്കൂളിൽനിന്നും വിളീച്ച് മടങ്ങും വഴി ഇവർ സഞ്ചരിച്ചിരുന്ന കാറും ഒരു സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയിരുന്നു, അപകടം ഉണ്ടാകും എന്ന് ഉറപ്പായതോടെ മകനെ പൊതിഞ്ഞ് പിടിച്ച് മുന്നീറ രക്ഷിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ മുനീറ കോമയിലാവുകയായിരുന്നു.
 
മുനീറ ഇനി സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്നാണ് വിദഗ്ധ ഡോക്ടർമാർ ഉൾപ്പടെ വിധിയെഴുതിയത്. എന്നാൽ 27 വർഷങ്ങൾ ശേഷം വൈദ്യശസ്ത്രത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് മുനീറ കണ്ണ് തുറന്നു. മകന്റെ പേരു വിളിച്ചുകൊണ്ടാണ് മുനീറ അബുള്ള ജീവിതത്തിലേക്ക് തിരികെയെത്തിയത്.
 
തന്റെ മതാവ് ജീവിതത്തിലേക്ക് തിരികെ വരില്ല എന്ന് ഡോക്ടർമർ പറഞ്ഞപ്പോഴും താൻ വിശ്വസിച്ചിരുന്നില്ല എന്നും അമ്മ എന്നെങ്കിലും ഉണരും എന്ന് തനിക്ക് ഉറപ്പായിരുന്നു എന്നും ഇപ്പോൽ 32 വയസുള്ള മകൻ ഒമർ പറയുന്നു. വർഷങ്ങലോളം കോമയിൽ കിടന്നിട്ടും മുനീറക്ക് പഴയ കാര്യങ്ങൾ മിക്കതും ഓർമയുണ്ട്. വർഷങ്ങളൊളം കിടപ്പിലായതിനാൽ സാധാരണപോലെ നടക്കാനോ ചലിക്കനോ ഇവർക്കാവില്ല. ഇതിനായുള്ള ചികിത്സയിലാണ് ഇപ്പോൾ മുനീറ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പാനീഷ് സ്ക്വാഷ് ടൂർണമെന്റിലെ വിജയിയായ വനിതാ താരത്തിന് സമ്മാനമായി നൽകിയത് വൈബ്രേറ്റർ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !