പകൽ പുരുഷൻ, രാത്രി സ്ത്രീയായും യക്ഷിയായും വിളഞ്ഞാട്ടം; ഉറക്കം ശ്മശാനത്തിൽ, കണ്ണൂരിനെ ഞെട്ടിച്ച ആ മൃതദേഹത്തിനു പിന്നിൽ ഞെട്ടിക്കുന്ന കഥ!

ചിപ്പി പീലിപ്പോസ്
ചൊവ്വ, 5 നവം‌ബര്‍ 2019 (16:26 IST)
കണ്ണൂര്‍ കുന്നത്തൂര്‍പ്പാടി വനത്തില്‍ സാരി ചുറ്റിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തിൽ പല കഥകളും പരന്നിരുന്നു. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിൽ മലപ്പട്ടം അടൂര്‍ സ്വദേശി കിഴക്കേപുരയില്‍ ശശി(45) എന്ന ആശാരിപ്പണിക്കാരന്റേതാണ് മൃതദേഹമെന്ന് തെളിഞ്ഞിരിക്കുകയാണ്. ശശിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും. 
 
നാട്ടിലെ അറിയപ്പെടുന്ന ആശാരിപ്പണിക്കാരനാണ് ശശി. ഒരു ഉപദ്രവവും ഇന്നേ വരെ ശശി നാട്ടുകാർക്ക് വരുത്തിയിട്ടില്ല. സന്ധ്യ കഴിഞ്ഞാൽ ശശി ശശി അല്ലാതാകും. സ്ത്രീ വേഷം കെട്ടി, ആഭരണങ്ങള്‍ അണിഞ്, സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ചാര്‍ത്തി ശശി ആൾത്താമസമില്ലാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കും. ഇരുട്ടായാൽ ശശി സ്ത്രീയോ യക്ഷിയോ ഒക്കെയായി മാറും.  
 
മേക്ക് അപ്പ് സാധനങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതും. ക്രമേണ സ്ത്രീയില്‍ നിന്നും യക്ഷിയായി രൂപവും ഭാവവും മാറും. താൻ ഒരു യക്ഷിയാണെന്ന ഭാവമായിരിക്കും ശശിക്ക് അപ്പോൾ. ഉറക്കം ഏതെങ്കിലും ശ്മശാനത്തിലായിരിക്കും. ശശിയുടെ ഈ സ്വഭാവവൈകൃതങ്ങൾ അടുത്തിടെയാണ് നാട്ടുകാർ തിരിച്ചറിയുന്നത്.
 
ഒരു തവണ രാത്രി സ്ത്രീ വേഷത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചിലര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് വാടക വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലെ കുമ്പത്തൂര്‍പാടി വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് മൃതശരീരം കണ്ടത്.
 
സ്ത്രീ വേഷം കെട്ടിയ ശശിയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് കൂടി വേണ്ടി വരും. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളാണ് മരിച്ചത് ശശിയാണ് എന്ന നിഗമനത്തില്‍ എത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments