സ്‌ത്രീ എന്ന നിലയിൽ അതെല്ലാം എന്നെ വേദനിപ്പിച്ചു: ഊർമിള ഉണ്ണി

സ്‌ത്രീ എന്ന നിലയിൽ അതെല്ലാം എന്നെ വേദനിപ്പിച്ചു: ഊർമിള ഉണ്ണി

ചൊവ്വ, 3 ജൂലൈ 2018 (10:00 IST)
‘അമ്മ’ യോഗത്തിൽ നടൻ ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയായി ചിത്രീകരിച്ചുകൊണ്ടാണ് ഇപ്പോൾ വാർത്തകൾ പോയിക്കൊണ്ടിരിക്കുന്നതെന്ന് നടി ഊർമിള ഉണ്ണി. പുറാത്താക്കിയ നടന്റെ തിരിച്ചുവരവിനെക്കുറിച്ച് യോഗത്തിൽ ചോദിച്ചിരുന്നു. എന്നാൽ ഓരോരുത്തരുടേയും ഭാവനയിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും നടി പറഞ്ഞു.
 
‘ഒരു കുന്നോളം നല്ലകാര്യങ്ങൾ ചെയ്താലും കുന്നിക്കുരുവോളം തെറ്റ് ചെയ്താൽ മതി ആൾക്കാർക്ക് കുറ്റം കണ്ടുപിടിക്കാൻ. മുൻകൂട്ടി ഉറപ്പിച്ച മട്ടിലാണ് ചിലർ അജണ്ടകൾ നടപ്പാക്കുന്നത്.’  
 
എന്തിനാണ് ഒരാളെ ഇങ്ങനെ കരിവാരിത്തേച്ചിട്ട് ഇത്ര അത്യാവശ്യമുള്ളത് എന്ന് എനിക്ക് തോന്നാറുണ്ട്. മാനസികമായി വേദന ഉണ്ടായിട്ടുണ്ട്. സ്‌ത്രീയുമല്ലേ ഒരു സെക്കൻഡ് എങ്കിലും വേദന ഉണ്ടാകാതിരിക്കില്ലല്ലോ. കാര്യങ്ങൾ അറിയാതെയാണ് നടൻ മോഹൻലാലിനെ ഇവർ കുറ്റപ്പെടുത്തുന്നത്. അതൊക്കെ കാണുമ്പോൾ കഷ്‌ടം തോന്നുന്നു. 'അമ്മ'യെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും നടി ഊർമിള ഉണ്ണി മനോരമ ന്യൂസിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മകളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി; കോൺഗ്രസ് നേതാവ് പരാതി നൽകി