മകളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി; കോൺഗ്രസ് നേതാവ് പരാതി നൽകി

മകളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി; കോൺഗ്രസ് നേതാവ് പരാതി നൽകി

ചൊവ്വ, 3 ജൂലൈ 2018 (08:10 IST)
പ​ത്തു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ള്‍​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേതാവ് പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ട്വീ​റ്റ​റി​ലൂ​ടെയായിരുന്നു ഭീഷണി ഉണ്ടായിരുന്നത്. ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് മും​ബൈ പോ​ലീ​സ് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി പ്രി​യ​ങ്ക പ​റ​ഞ്ഞു.
 
മ​ധ്യ​പ്ര​ദേ​ശി​ല്‍ ഏ​ഴു വ​യ​സ്സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ലെ  പ്ര​തി​കളെ താ​ന്‍ അ​നു​കൂ​ലി​ച്ചു​വെ​ന്നു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണം നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കാം മ​ക​ള്‍​ക്ക് നേ​രെ ഭീ​ഷ​ണി ഉ​യ​ര്‍ന്നതെന്ന് അവര്‍ പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്കു നേ​രേ വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന ഇ​ത്ത​രം ഭീ​ഷ​ണി​ക​ള്‍​ക്കു നേ​രേ ബി​ജെ​പി ക​ണ്ണ​ട​യ്ക്കു​ന്നു. അത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.
 
ശ്രീ​രാ​മ​ന്‍റെ മു​ഖ​ചി​ത്ര​മു​ള്ള   @GirishK1605 എന്ന  ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് തനിക്ക് ഭീ​ഷ​ണി വ​ന്ന​തെന്ന് പ്രിയ്യങ്ക പറയുന്നു. പ്രിയങ്ക പരാതി നല്‍കിയതോടെ ഈ ​അ​ക്കൗ​ണ്ട് അപ്രത്യക്ഷമാകുകയും ചെയ്‌തു.

Yes I plan to file an FIR. Also for kind attention of @MumbaiPolice , this fake quote with my pic is being shared on varioua FB pages with call for violence directed at me, I would request you to treat this as urgent. https://t.co/112Ctsa3Z4

— Priyanka Chaturvedi (@priyankac19) July 1, 2018

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ എസി ‘ഫ്ലൈ ബസുകൾ’