റായ്‌ബറേലി: ഉമിനിർ തൊട്ട് ഫയലുലിലെ പേജുകൾ മറിക്കരുത് എന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മേലധികാരികൾ. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് ചീഫ് ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ ഓഫീസർക്ക് നിർദേശം നൻകിയിരിക്കുന്നത്
ഉമിനീർ തൊട്ട് ഫായലിലെ പേജുകൾ മറിക്കുന്നത് സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിസിഒ അഭിലാഷ് ഗോയൽ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 'ഉദ്യോഗസ്ഥർ ഉമിനീർ തൊട്ട് ഫയലുകളിലെ പേജുകൾ മറിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത് സാംക്രമിക രോഗങ്ങൾ പകരുന്നതിന് കാരണമാകും. പേജുകൾ മറിക്കാൻ വാട്ടർ സ്പോഞ്ചുകൾ ഉപയോഗിക്കണം' എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർദേശം കർശനമായി പാലിക്കണം എന്നും, രണ്ട് ദിവസത്തിനകം ഇതിൽ റിപ്പോർട്ട് നൽകണം എന്നു ഉത്തരവിൽ പറയുന്നുണ്ട്.