‘വായ മൂടെടാ പിസി’- പൂഞ്ഞാർ എം എൽ എയെ പഞ്ഞിക്കിട്ട് പാർവതിയും!

ഈ മനുഷ്യൻ വൃത്തികേട് ഛർദിക്കുന്നത് ഇനി സഹിക്കാൻ വയ്യ; പിസി ജോർജിനെതിരെ പാർവ്വതിയും

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (08:12 IST)
ആര്‍ക്കെതിരെയും എന്തും പറയാനുള്ള ലൈസന്‍സ് തന്റെ നാവിനുണ്ടെന്ന് ധരിച്ച് വെച്ചിരിക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വായ മൂടിക്കെട്ടാനുള്ള പണിയിലാണ് സോഷ്യൽ മീഡിയ. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ പീഡനമനുഭവിക്കുന്ന ഇരകളെ ദയാദാക്ഷിണ്യമില്ലാതെയാണ് പി സി കടന്നാക്രമിക്കാറ്. 
 
ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ പച്ചയ്ക്ക് അധിക്ഷേപിക്കുകയാണ് പിസി ജോര്‍ജ് ചെയ്തത്. ഇതോടെ പ്രമുഖരടക്കം നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
വായ മൂടെടാ പിസി എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയകളിൽ ഹിറ്റായിരിക്കുകയാണ്. നടി പാര്‍വ്വതിയും പിസി ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
 
പിസി ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയേയും സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകളേയും പിന്തുണച്ചുമാണ് നടി പാര്‍വ്വതി തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. വായമൂടല്‍ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റും പാര്‍വ്വതിയുടെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
 
പിസി ജോര്‍ജിനെതിരെ ഇത്തരമൊരു ക്യാംപെയ്‌നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പാര്‍വ്വതി പറയുന്നു. പിസി ജോര്‍ജിന്റെ വായില്‍ നിന്നും വീഴുന്ന വൃത്തികേടുകള്‍ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന സഹോദരിയുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു എന്നാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു

117 കോടി രൂപ വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നല്‍കി

ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 7% വര്‍ദ്ധിച്ചു

പാമ്പുകടിയേറ്റു ചികിത്സയിലിരിക്കെ നാലര വയസ്സുകാരി മരിച്ചു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

അടുത്ത ലേഖനം
Show comments