ഇത് ചെറിയ കളിയല്ല, പിസിക്ക് എട്ടിന്റെ പണി കിട്ടും?- കന്യാസ്ത്രീയുടെ മൊഴിയെടുത്തു
പിസിക്ക് പണി കിട്ടും, കുരുക്ക് മുറുക്കി അന്വേഷണ സംഘം; കന്യാസ്ത്രീയുടെ മൊഴിയെടുത്തു
Publish Date: Tue, 11 Sep 2018 (10:07 IST)
Updated Date: Tue, 11 Sep 2018 (10:08 IST)
ജലന്ധര്‍ ബിഷപ്പിനെതിരേ പരാതിനല്‍കിയ കന്യാസ്ത്രീയെ പി.സി. ജോര്‍ജ് എം.എല്‍.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. പിസിയുടെ പരസ്യ പ്രസ്താവനയിൽ ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കും.
വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ജോര്‍ജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച് വിമര്‍ശിച്ചത്.
ചില അപഥ സഞ്ചാരിണികൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുകയാണെന്നും കന്യാസ്ത്രീ പരാതി നൽകാൻ എന്തിനു പതിമൂന്നാം തവണ വരെ കാത്തിരുന്നു എന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.