Webdunia - Bharat's app for daily news and videos

Install App

സ്കൂൾ അസംബ്ലിയിലെ പ്രാർത്ഥനക്കിടെ കോലുമിഠായി നുണഞ്ഞ് കുസൃതി, വീഡിയോ വൈറൽ !

Webdunia
ശനി, 25 ജനുവരി 2020 (19:06 IST)
സ്കൂളിൽ നമ്മൾ എന്തെല്ലാം കുസൃതികൾ ഒപ്പിച്ചിരിയ്ക്കും. ആ കാലഘട്ടത്തിലെ ഓർമ്മകൾക്ക് എന്നും മധുരമാണ്. ക്ലാസിലും സ്കൂളിലുമെല്ലാം ചെയ്തുകൂട്ടിയ കുസൃതികൾ ഇപ്പോഴും സുഹൃത്തുക്കളെ കാണുമ്പോൾ നമ്മൾ പറയാറുണ്ട്. ആ നിഷ്ളങ്കമായ കുരുത്തക്കേടുകളിലേക്ക് നമ്മൂടെ ഓർമ്മകളെ കൊണ്ടുപോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
 
സ്കൂൾ അസംബ്ലിയിലെ പ്രാർത്ഥനക്കിടയിൽ തന്നെ ആരും കാണുന്നില്ലെന്ന മട്ടിൽ കണ്ണുമടച്ച് കോലുമിഠായി നുണയുന്ന കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ തരംഗമായി മാറുകയും ചെയ്തു. ചുറ്റും നടക്കുന്നതൊന്നും ആ കുസൃതി അറിയുന്നില്ല. 
 
കണ്ണടച്ചുകൊണ്ട് പ്രാർത്ഥന ഏറ്റുചൊല്ലുന്നു. ഇടക്കിടെ കോലുമിഠായിയുടെ മധുരം നുണയുന്നു. മധുരം നുണഞ്ഞുകൊണ്ട് തന്നെ പ്രാർത്ഥനയുടെ ബാക്കി ഉച്ചത്തിൽ ആലപിയ്ക്കുക്കുന്നു. തന്റെ നിഷ്കളങ്കമായ ആ കുസൃതി ഒരാൾ പകർത്തുന്നതൊന്നും അവൻ അറിഞ്ഞേയില്ല. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. വീഡിയോ കണ്ടതോടെ സ്കൂൾ കാലഘട്ടത്തിലേക്ക് മടങ്ങിപ്പോയി എന്നായിരുന്നു മിക്കവരുടെയും പ്രതികരണം.  







 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

അടുത്ത ലേഖനം
Show comments