Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തവ വേദന കുറയ്ക്കാൻ വെണ്ണയ്ക്കാകുമോ ? അറിയണം ഇക്കാര്യം !

ആർത്തവ വേദന കുറയ്ക്കാൻ വെണ്ണയ്ക്കാകുമോ ? അറിയണം ഇക്കാര്യം !
, ശനി, 25 ജനുവരി 2020 (18:41 IST)
നിരവധി പോഷകഗുണങ്ങൾ വെണ്ണയ്‌ക്ക് ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തടിവെക്കുമെന്ന് ചിന്തിച്ച് വെണ്ണ കഴിക്കാൻ പേടിയുള്ളവരാണ് പലരും. എന്നാൽ അറിഞ്ഞോളൂ ദിവസവും കുറച്ച് വെണ്ണ വീതം കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. 
 
അമിതമായാൽ മാത്രമേ വെണ്ണ കഴിക്കുന്നത് തടിവയ്‌ക്കാൻ കാരണമാകുകയുള്ളൂ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.
 
മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണകഴിക്കുന്നത് ഗുണം ചെയ്യും. ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനുംകൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുവേദന നിസാര പ്രശ്നമല്ല, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക