Webdunia - Bharat's app for daily news and videos

Install App

വഞ്ചിച്ചത് ഭാര്യ, അവൾ 4 വട്ടം വിവാഹം കഴിച്ചു; സുനിതയെ സ്കൂൾ കാലം മുതൽ ഇഷ്ടമായിരുന്നുവെന്ന് പ്രേം കുമാർ

ഗോൾഡ ഡിസൂസ
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (16:12 IST)
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കി കടക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും കമുകിയെയും പൊലീസ് പിടികൂടി. ദൃശ്യം മോഡലിൽ ഭാര്യ വിദ്യയുടെ മൊബൈൽ ട്രെയിനിൽ ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതിയായ പ്രേം കുമാർ പൊലീസിൽ പരാതി നൽകിയത്. 
 
പ്രേം കുമാറും കാമുകി സുനിത ബേബിയും ചേർന്നാണ് വിദ്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം കഴുത്തില്‍ കയറിട്ട് മുറുക്കി വിദ്യയെ കൊലപ്പെടുത്തി മൃതദേഹം തിരുനല്‍‌വേലിയില്‍ ഉപേക്ഷിച്ചു. തിരികെയെത്തിയ ശേഷം ഭാര്യയെ കാണാനില്ല എന്ന് കാട്ടി പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യയെ കാണാനില്ലെന്ന് കട്ടി മുന്‍പ് പല തവണ പരാതി നല്‍കിയിരുന്നതിനാല്‍ പിടിക്കപ്പെടില്ല എന്നായിരുന്നു പ്രതിയുടെ വിശ്വാസം.
 
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിദ്യയുടെ ഫോണ്‍ നേത്രാവതി എക്സ്പ്രെസിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു. ലൊക്കേഷന്‍ തിരഞ്ഞുള്ള അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്. എന്നാല്‍ പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ പ്രേംകുമാറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തി. 
 
കാമുകിയായ സുനിത സുകൂളില്‍ പ്രേംകുമാറിന്റെ സഹപാഠിയായിരുന്നു. സ്കൂൾകാലഘട്ടം മുതൽക്കേ ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂളില്‍ നടത്തിയ ഗെറ്റ്‌ടുഗെതെറിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും ബന്ധം ആരംഭിക്കുന്നതും. എന്നാൽ, വഞ്ചിച്ചത് ഭാര്യ വിദ്യയാണെന്നാണ് പ്രേം കുമാറിന്റെ വാദം. വിദ്യ മുൻപ് 4 വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്നും ഒരു വട്ടമാണെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും പ്രതി പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments