Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചാംനാൾ ബാലഭാസ്കറിന് ബോധം തിരിച്ചുകിട്ടി, ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു; പ്രതീക്ഷയോടെ കുടുംബം

അഞ്ചാംനാൾ ബാലഭാസ്കറിന് ബോധം തിരിച്ചുകിട്ടി, ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു; പ്രതീക്ഷയോടെ കുടുംബം
, ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (14:08 IST)
കാറപടകത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആറുദിവസമായി ചികിത്സയില്‍ കഴിയുകയാണ് പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍. കുടുംബത്തിന്റെ പ്രാർത്ഥനയ്ക്കൊടുവിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയിരിക്കുകയാണ്.  
 
ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പുരോഗതി. രക്തസമ്മര്‍ദവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്‍കിയിരുന്ന സഹായ ഉപകരണം മാറ്റിയിട്ടുണ്ട്.
 
ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയും മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മകളുടെ വഴിപാടിനായി തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ കേരളത്തിനായി മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, യുഎഇ സന്ദർശനം അടുത്ത മാസം; എഴുനൂറു കോടി രൂപയുടെ വാഗ്ദാനത്തിന് നന്ദി അറിയിക്കും